ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും സ്വാധീനിച്ച മുൻതലമുറകളുടെ വീരഗാഥ പ്രമേയമാക്കുന്ന, വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘രണബാലി’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിലെ രണ്ടാം ഗാനം നാളെ പുറത്തിറങ്ങുമെന്ന ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ നടത്തിയിരിക്കുന്നത്.
രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16ന് തിയറ്ററുകളിൽ എത്തും. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ.
രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം, നമ്മുടെ ചരിത്രത്തെയും പൂർവികരായ ധീരയോദ്ധാക്കളുടെ കഥകളെയും ഏറ്റവും തനിമയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. മികച്ച ദൃശ്യാനുഭവവും ആക്ഷൻ രംഗങ്ങളും ഉറപ്പുനൽകുന്നതാണ് ട്രെയിലർ നൽകുന്ന സൂചനകൾ.
വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട
എത്തുമ്പോൾ ജയമ്മയായാണ് രശ്മിക മന്ദാന വേഷമിടുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ട് മുൻപ് പുറത്തിറങ്ങിയ ‘എൻന്തയ്യ സാമി’ ഗാനം വലിയ രീതിയിൽ തരംഗമായിരുന്നു.
പ്രേക്ഷകരിൽ ആകാംക്ഷയും ആവേശവും നിറയ്ക്കുന്ന രീതിയിലുള്ള അതിശക്തമായ മേക്കോവറിലാണ് വിജയ് ദേവരകൊണ്ട ചിത്രത്തിൽ എത്തുന്നത്.
1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അക്കാലത്ത് ഇന്ത്യയിൽ അരങ്ങേറിയ യഥാർത്ഥ ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

