തിരുവനന്തപുരം നെടുമങ്ങാട് പനവൂരില്‍ ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അമ്മ അഖില, രണ്ടാനച്ഛന് അഷ്കര്‍ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് സെക്കന്‍ഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
ഇതില്‍ അഷ്കറിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. കുഞ്ഞിനെ താന്‍ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കര്‍ കുറ്റസമ്മതം നടത്തി.
അതിക്രൂരമായ മര്‍ദനത്തിനാണ് ഒന്നരവയസ്സുകാരന് ഇരയായത്. കുട്ടിയുടെ ശരീരത്തില്‍ 51 ഓളം മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തലയിലേറ്റ പരുക്കിനെത്തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമം നടത്തിയതായി പോലീസ് ആരോപിക്കുന്നു.
ഫോറന്‍സിക് സംഘം സ്ഥലത്തെത്തുന്നതിന് മുമ്പ് അഷ്കറിന്റെ അമ്മയും സഹോദരിയും ചേര്‍ന്ന് വീട് കഴുകി വൃത്തിയാക്കിയതായി നാട്ടുകാര്‍ മൊഴി നല്കി. കൂടാതെ, കുഞ്ഞിന്റെ വസ്ത്രങ്ങളും ചില കത്തുകളും വീട്ടില്‍വെച്ച് കത്തിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.
അഷ്കര്‍ സ്ഥിരം കുറ്റവാളിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തെളിവെടുപ്പിനായി പ്രതിയെ വീട്ടിലെത്തിച്ചപ്പോള്‍ വന്‍ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നത്.
രോഷാകുലരായ നാട്ടുകാര്‍ പ്രതിയെ മര്‍ദിക്കാനും ശ്രമിച്ചു. നാല് മാസം മുമ്പാണ് അഖിലയും കുഞ്ഞും അഷ്കറിനൊപ്പം പനവൂര്‍ കരിക്കുഴിയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.
അഷ്കറിന്റെ സഹോദരി ഭര്‍ത്താവാണ് ഇവര്‍ക്ക് താമസസൗകര്യം ഒരുക്കി നല്‍കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

