നെടുമങ്ങാട് നടന്ന കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കുറ്റമറ്റ രീതിയിലുള്ള അന്വേഷണവും നിയമനടപടികളും ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.
പ്രതി അഷ്കർ ഇനി പുറംലോകം കാണാത്ത വിധമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കേസിൽ പ്രതിയുടെ മുൻഭാര്യയായ ആമിനയ്ക്ക് ആവശ്യമായ മുഴുവൻ നിയമസഹായങ്ങളും സർക്കാർ ഉറപ്പുവരുത്തുമെന്നും, നാളെത്തന്നെ അവരെ നേരിട്ട് സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.
മനഃസാക്ഷിയുള്ള ആർക്കും ഉൾക്കൊള്ളാൻ കഴിയാത്തത്ര വേദനാജനകമായ സംഭവമാണിതെന്ന് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. സമൂഹവും ബന്ധപ്പെട്ട
അധികാരികളും ഇത്തരം സാഹചര്യങ്ങൾ നേരത്തെ തിരിച്ചറിയേണ്ടതായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. കുഞ്ഞിനെയും ആദ്യ ഭാര്യയെയും ഉപദ്രവിച്ച് ഇത്രയും കാലം അഷ്കർ ഭയരഹിതമായി വിലസി നടന്നത് ഗൗരവകരമായ വീഴ്ചയാണ്.
കുമളിയിലെ ഷെഫീക്കിന്റെ സംഭവത്തെ അനുസ്മരിപ്പിച്ച മന്ത്രി, ഈ കേസിലും കുറ്റമറ്റ അന്വേഷണം നടത്തി മാതൃകാപരമായ ശിക്ഷാവിധി ഉറപ്പാക്കുമെന്ന് ആവർത്തിച്ചു. കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുക എന്നത് സർക്കാരിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് ബിന്ദു കൃഷ്ണ ഓർമ്മിപ്പിച്ചു.
ആമിന അനുഭവിച്ച ദുരിതങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും, അവരെ നേരിൽ കണ്ട് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

