കല്‍പ്പറ്റയിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ. കൽപ്പറ്റയിൽ വെച്ച് യുവതിയെ ബൈക്കിൽ പിന്തുടർന്ന് നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് യുവാവിനെ പൊലീസ് പിടികൂടിയത്.
മലപ്പുറം അരീക്കോട് അമ്പിളിയാനത്ത് വീട്ടില്‍ വി.സി. മുഹമ്മദ് സാലിഹ് (29) നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം സംബന്ധിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: ഇക്കഴിഞ്ഞ പതിനൊന്നാം തീയ്യതി ചുണ്ടേല്‍ ടൗണില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പ്രതി ബൈക്കില്‍ പിന്തുടരുകയായിരുന്നു. തുടർന്ന് റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷം ഇയാള്‍ യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയുണ്ടായി.
ഈ സംഭവത്തിന് പിന്നാലെ യുവതി നേരിട്ട് വൈത്തിരി സ്റ്റേഷനിലെത്തി പരാതി സമർപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
തുടർനടപടികളുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് സ്വാലിഹിനെ റിമാന്‍ഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

