പഠനയാത്രയുടെ ഭാഗമായി കോഴിക്കോട്ടെത്തിയ അട്ടപ്പാടി മുള്ളിയ ഗവ. ട്രൈബൽ എൽ.പി.
സ്കൂൾ വിദ്യാർത്ഥികൾ വെസ്റ്റ്ഹിൽ അഭയമന്ദിരം സന്ദർശിച്ചു. കോഴിക്കോട് പ്ലാനറ്റോറിയം, പഴശ്ശിരാജ മ്യൂസിയം, കോഴിക്കോട് ബീച്ച് എന്നിവ സന്ദർശിച്ച ശേഷമാണ് കുട്ടികൾ അഭയമന്ദിരത്തിലെത്തിയത്.
ഉച്ചഭക്ഷണത്തിനുശേഷം അഭയമന്ദിരത്തിലെ അന്തേവാസികളായ അച്ഛനമ്മമാർക്കായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് അഭയമന്ദിരത്തിൽ കഴിയുന്ന വയോജനങ്ങൾക്ക് സ്നേഹവും സന്തോഷവും പകർന്ന കുട്ടികളുടെ സന്ദർശനം വേറിട്ട
അനുഭവമായി. കുട്ടികളുടെ കലാപരിപാടികൾ അന്തേവാസികളിൽ നവോന്മേഷം പകർന്നു.
ഈ വർഷത്തെ മികച്ച സാമൂഹിക പ്രവർത്തകനുള്ള അയ്യങ്കാളി പുരസ്കാരം നേടിയ ജോബി ബാലകൃഷ്ണ ഉൾപ്പെടെയുള്ള അധ്യാപകരാണ് പഠനയാത്രയ്ക്ക് നേതൃത്വം നൽകിയത്. അഭയമന്ദിരം സെക്രട്ടറി സുധീഷ് കേശവപുരി, സൂപ്രണ്ട് റീജാബായി, പി.ആർ.ഒ.
സി. മുരളീധരൻ, കൗൺസിലർ ഭൂപേഷ് പി., സ്വപ്നകല, അനുഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

