കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രണദേവ് ആണ് ജീവനൊടുക്കിയത്.
ഉളിയക്കോവിലെ വാടകവീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ഈ ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം ലഭിക്കുന്നത്.
സംഭവസ്ഥലത്തുനിന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. *(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)*

