എറണാകുളം മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ നടന്ന എസ്എഫ്ഐ പ്രതിഷേധത്തിൽ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കണ്ടാലറിയാവുന്ന ഒരു കൂട്ടം വിദ്യാർഥികൾക്കെതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. ബിരുദദാന ചടങ്ങ് അലങ്കോലമാക്കിയ കുറ്റത്തിനാണ് നടപടി.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചായിരുന്നു എസ്എഫ്ഐയുടെ നേതൃത്വത്തിൽ കോളേജിൽ പ്രകടനം നടന്നത്. ബിരുദധാന ചടങ്ങിനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വേദിയിൽ സംസാരിച്ച് തുടങ്ങിയ വേളയിലാണ് വിദ്യാർഥികൾ ബാനർ ഉയർത്തി പ്രതിഷേധം തീർത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

