യാത്രക്കാരുടെ സൗകര്യാർത്ഥം പൊതുഗാനഗത സംവിധാനത്തിൽ നിർണായക മാറ്റവുമായി കെഎസ്ആർടിസി (KSRTC) രംഗത്ത്. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളാണ് പൂർണ്ണമായി ഒഴിവാക്കിയത്.
യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന രീതിയില്‍ ഈ വിഭാഗത്തിൽ പെട്ടിരുന്ന മുഴുവൻ സര്‍വീസുകളെയും സാധാരണ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളാക്കി മാറ്റാനാണ് അധികൃതരുടെ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കെഎസ്ആര്‍ടിസി സിഎംഡി പുറത്തിറക്കി.
പുതിയ മാറ്റത്തിന്റെ ഭാഗമായി, ഈ സര്‍വീസുകൾ ഇനിമുതൽ എല്ലാ സൂപ്പര്‍ ഫാസ്റ്റ് സ്റ്റോപ്പുകളിലും, പ്രധാന ബസ് സ്റ്റേഷനുകളിലും, ഡിപ്പോകളിലും നിർത്തിയിടും. കൂടാതെ, ദേശീയ പാതകളിലെ സര്‍വീസ് റോഡുകളില്‍ കൃത്യമായി നിര്‍ദേശിച്ചിട്ടുള്ള ഇടങ്ങളിലും ഈ ബസുകൾ നിര്‍ത്തണമെന്നും പുതിയ ഉത്തരവിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

