മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനും ആരോഗ്യസേവനങ്ങൾ നൽകുന്നതിലുമുള്ള മികവിന് അമൃത് ഫാർമസികൾക്ക് ദേശീയ പുരസ്കാരം ലഭിച്ചു. ന്യൂഡൽഹിയിൽ നടന്ന പരിപാടി കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേൽ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ആയുഷ്, ആരോഗ്യ- കുടുംബക്ഷേമ സഹമന്ത്രി പ്രതാപ് ജാധവിൽ നിന്ന് എച്ച്എൽഎൽ റീട്ടെയിൽ ബിസിനസ് ഡിവിഷൻ അസോസിയേറ്റ് വൈസ് പ്രസിഡന്റ് രാജേഷ് രാമചന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി. ഗുണമേൻമയുള്ള മരുന്നുകൾ, ഇംപ്ലാൻറുകൾ, മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവും ജനങ്ങളുടെ വ്യക്തിഗത ചെലവുകളും കുറയ്ക്കുന്നതിൽ അമൃത് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം.
രാജ്യമൊട്ടാകെ 288 അമൃത് ഫാർമസി ഔട്ട്ലെട്ടുകളാണ് എച്ച്എൽഎല്ലിനു കീഴിൽ പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

