തിയറ്ററുകളിൽ പ്രദർശനം പൂർത്തിയാക്കിയതിനു പിന്നാലെ ‘സിഗ്മ’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
ഒക്ടോബർ 2നാണ് ഈ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട
സിനിമയാണിത്. കേരളത്തിൽ ചിത്രം വിതരണം ചെയ്തിരിക്കുന്നത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ്.
സാക്നില്‍ക്കിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം ആഗോളതലത്തില്‍ 10 കോടി രൂപ മാത്രമാണ് നേടിയത്. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എസ്. തമൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
ജി.കെ.എം. തമിഴ് കുമരൻ ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്.
തമിഴ്നാട്ടിലും തായ്ലന്‍ഡിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അന്‍പു ദാസന്, യോഗ് ജാപി, മഹാലക്ഷ്മി, ഷീല രാജ്കുമാര്, കമലേഷ്, കിരണ്‍ കൊണ്ഡ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് പ്രവീണ്‍ കെ.എൽ ആണ്. ഛായാഗ്രഹണം കൃഷ്ണന് വസന്ത് നിർവ്വഹിച്ചിരിക്കുന്നു.
ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ സഞ്ജീവ്, വരികള്‍ വിവേക്, സൂപ്പര്‍ സുബ്ബു, സ്റ്റണ്ട് വെങ്കട്, സില്‍വ, സ്റ്റില്‍സ് സൂര്യ, പബ്ലിസിറ്റി ഡിസൈനര്‍ അനന്ത് കഞ്ചെര്‍ള എന്നിവരാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് ജയ് ഗണേഷ് ബി, മേക്കപ്പ് പി.എസ്.
കുപ്പുസാമി, ഡിഐ പ്രസാദ്, കളറിസ്റ്റ് രംഗ, വിഎഫ്എക്സ് ആര്. ഹരിഹരസുതന്, അഡീഷണല്‍ സ്ക്രീന്‍പ്ലേ കലീല് രാജ, സഞ്ജീവ് എസ്, അജലി അശോക്, ചീഫ് റീ റെക്കോര്‍ഡിംഗ് മിക്സര്‍ എസ്.
ശിവകുമാര്‍, സൗണ്ട് ഡിസൈന്‍ കൃഷ്ണന് സുബ്രഹ്മണ്യന്, വരുണ്‍ വെങ്കടരാമന്, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്സ് എ എം സ്റ്റുഡിയോസ്, ചെന്നൈ, പിആര്‍ഒ സുരേഷ് ചന്ദ്ര, വംശി ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുബ്രഹ്മണ്യന് നാരായണന്, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് ജി.കെ.എം. തമിഴ് കുമരന്, നിർമ്മാണം സുബാസ്കരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

