കൊച്ചിയിലെ ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട് കാറിന്റെ ഉടമയായ അഡീഷനൽ സെഷൻസ് ജഡ്ജിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. മകൻ കാറുമായി പുറത്തുപോയത് അറിഞ്ഞിരുന്നില്ലെന്ന മൊഴിയിൽ ജഡ്ജി ഉറച്ചുനിൽക്കുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി വീട്ടിൽനിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പും മൊബൈൽ ഫോണും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇതിനുപുറമെ ജഡ്ജിയുടെ കോൾ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
അമിതവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ജഡ്ജിയുടെ മകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കുടുംബാംഗങ്ങൾ ഉൾപ്പെടെ ഇത് കണ്ടിരുന്നതായും കമന്റുകൾ ഇട്ടിരുന്നതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
ഈ വിവരങ്ങൾ സ്ഥിരീകരിക്കുകയാണു നിലവിലെ പരിശോധനയുടെ പ്രധാന ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

