മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം ഇന്ന് പ്രതീകാത്മക വിചാരണ സംഘടിപ്പിക്കുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഔദ്യോഗിക വസതിയിലാണ് ഈ പരസ്യ വിചാരണ നടക്കുന്നത്.
ചടങ്ങിൽ മുൻ ലോക്സഭ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറുടെ ചുമതല വഹിക്കുകയും, ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയും ചെയ്യും. ഇതേ വിഷയത്തിൽ ഞായറാഴ്ച രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന മഹാറാലിയിൽ രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.
ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ആദ്യ നീക്കം പാർലമെന്റിൽ പരാജയപ്പെട്ടിരുന്നു. തുടർന്ന് നൽകിയ രണ്ടാമത്തെ നോട്ടീസിലും രാജ്യസഭയുടെ ഭാഗത്തുനിന്ന് നടപടികൾ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം പുതിയ സമരമാർഗ്ഗത്തിലേക്ക് തിരിഞ്ഞത്.
അശോക ഹോട്ടൽ, തൽക്കത്തോറ സ്റ്റേഡിയം, രാംലീല മൈതാനം എന്നിവിടങ്ങളിൽ പ്രതിഷേധ പരിപാടികൾക്ക് അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് മല്ലികാർജുൻ ഖർഗെയുടെ വസതി വേ വേദിയാക്കി മാറ്റിയത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് പ്രതീകാത്മക വിചാരണ നടപടികൾ ആരംഭിക്കുന്നത്.
മുൻ സ്പീക്കർ മീരാ കുമാറിന്റെ നേതൃത്വത്തിൽ ചേരുന്ന പ്രതീകാത്മക പാർലമെന്റിൽ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ പ്രമേയം അവതരിപ്പിക്കും. വിവിധ രാഷ്ട്രീയ പാർത്ഥി നേതാക്കളും എംപിമാരും ചടങ്ങിൽ സംസാരിക്കും.
വോട്ടർ പട്ടിക പരിഷ്കരണത്തെ തുടർന്ന് വോട്ടവകാശം നഷ്ടപ്പെട്ട വ്യക്തികളെ വേദിയിലെത്തിച്ച് അവരുടെ ദുരിതാനുഭവങ്ങൾ പങ്കുവെക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പൗരാവകാശ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പ്രസംഗിക്കും. തുടർന്ന് രാഹുൽ ഗാന്ധി സമാപന പ്രസംഗം നടത്തും.
ഇതിനുശേഷമായിരിക്കും സ്പീക്കർ മീരാ കുമാർ ഗ്യാനേഷ് കുമാറിനെ പുറത്താക്കിക്കൊണ്ടുള്ള പ്രതീകാത്മക വിധി പ്രഖ്യാപനം നടത്തുക. പൊലീസിന്റെയും കേന്ദ്ര സേനയുടെയും കനത്ത നിരീക്ഷണത്തിലാണ് പ്രതിഷേധ പരിപാടികൾ നടക്കുന്നത്.
രാംലീല മൈതാനിയിൽ നടക്കുന്ന അടുത്ത ഘട്ട പ്രതിഷേധത്തിൽ പത്ത് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
എന്നാൽ ഡൽഹിയിലേക്ക് എത്തുന്ന പ്രവർത്തകരുടെ വാഹനങ്ങൾ പൊലീസ് തടഞ്ഞ് തിരിച്ചയക്കുകയാണെന്നും പാർട്ടി ആരോപിച്ചു. പൊലീസിനെയും ലാത്തിച്ചാർജിനെയും ഭയപ്പെടേണ്ടതില്ലെന്നും, രാംലീല മൈതാനിയിലെ പ്രതിഷേധം ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ മാത്രം പരിപാടിയല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.
നവംബർ ഒന്നിന് നടക്കുന്ന പ്രതിഷേധത്തിന് ശേഷം വിവിധ പ്രതിപക്ഷ കക്ഷികൾ വെവ്വേറെയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ദീപാവലി ആഘോഷങ്ങളുടെ ആഴ്ചയിൽ പ്രതിഷേധങ്ങളിൽ ചെറിയ ഇടവേള ഉണ്ടാകും.
അതിനുശേഷം വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തോടെ പാർലമെന്റിനകത്തും പുറത്തും സമരം കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ അന്തിമ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

