ആലപ്പുഴ കരുവാറ്റയിൽ മുത്തച്ഛനെ കൊലപ്പെടുത്തിയെന്ന കേസിൽ പിടിയിലായ പതിമൂന്നുകാരിയും 3 സുഹൃത്തുക്കളും, കൊച്ചി നെടുമ്പാശേരിയിൽ 3 സ്കൂട്ടർ യാത്രക്കാർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പത്തൊൻപതുകാരൻ, കൊച്ചി ചേരാനല്ലൂരിൽ സ്കൂട്ടർ യാത്രികൻ കാറിടിച്ചു കൊല്ലപ്പെട്ട
കേസിൽ പിടിയിലായ പതിനേഴുകാരൻ… കേരളത്തിൽ കൗമാരക്കാർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. ഇത്തരം കേസുകളിലെ നിയമപരമായ നടപടിക്രമങ്ങളും ശിക്ഷാവിധികളും തികച്ചും വ്യതിരിക്തമാണ്.
പ്രായപരിധി അനുസരിച്ചുള്ള വിചാരണ രീതികൾ പതിനെട്ടു വയസ്സിനു താഴെയുള്ള പ്രായമുള്ളവരുടെ കേസുകൾ സാധാരണ കോടതികൾക്ക് പകരമായി ഒരു മജിസ്ട്രേട്ടും രണ്ടു അംഗങ്ങളും ഉൾപ്പെടുന്ന ജുവനൈൽ ജസ്റ്റിസ് ബോർഡാണ് (ജെജെബി) പരിഗണിക്കുന്നത്. എത്ര ഗൗരവമേറിയ കുറ്റകൃത്യമായാലും ജെജെബിയ്ക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും ഉയർന്ന ശിക്ഷ മൂന്ന് വർഷം മാത്രമാണ്.
എന്നാൽ, കൊലപാതകം പോലുള്ള അതിക്രൂരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന 16–18 പ്രായപരിധിയിലുള്ളവരെ, വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുതിർന്ന കുറ്റവാളികളായി കണക്കാക്കി ജുവനൈൽ കോടതിയിൽ വിചാരണ ചെയ്യാൻ നിയമപരമായ വ്യവസ്ഥയുണ്ട്. എങ്കിലും ഇവർക്ക് വധശിക്ഷയോ ജീവപര്യന്തമോ വിധിക്കുവാൻ നിയമം അനുവദിക്കുന്നില്ല.
തടവുസ്ഥലങ്ങൾക്കു പകരം സംരക്ഷണ കേന്ദ്രങ്ങൾ കുറ്റാരോപിതരായ കുട്ടികളെ സാധാരണ ജയിലുകളിൽ അടയ്ക്കുന്നതിനു പകരം വനിതാ ശിശുവികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മൂന്ന് പ്രത്യേക സംരക്ഷണ കേന്ദ്രങ്ങളിലാണ് പാർപ്പിക്കുന്നത്. ജാമ്യം ലഭിക്കാത്ത കുട്ടികളെ വിചാരണ നടക്കുന്ന കാലയളവിൽ ഒബ്സർവേഷൻ ഹോമുകളിലാണ് താമസിപ്പിക്കുന്നത്.
അതേസമയം, അതിഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 16–18 പ്രായത്തിലുള്ളവരെ വിചാരണ വേളയിലും, കുറ്റക്കാരായി കണ്ടെത്തുകയാണെങ്കിൽ 21 വയസ്സുവരെയും തൃശൂരിലുള്ള പ്ലേസ് ഓഫ് സേഫ്റ്റിയിലാണ് പാർപ്പിക്കുക.
ഇതിനുശേഷമാണ് ഇവരെ സാധാരണ ജയിലിലേക്ക് മാറ്റുന്നത്. വിചാരണ പൂർത്തിയായി ശിക്ഷിക്കപ്പെടുന്ന കുട്ടികളെ ആവശ്യമായ വിദ്യാഭ്യാസ സൗകര്യങ്ങളോടെ 18 വയസ്സുവരെയുള്ള കാലയളവിൽ സ്പെഷൽ ഹോമുകളിൽ പാർപ്പിക്കുകയും, തുടർന്ന് പ്ലേസ് ഓഫ് സേഫ്റ്റിയിലേക്ക് മാറ്റുകയും ചെയ്യുന്നു.
ബോസ്റ്റൽ സ്കൂളിന്റെ പ്രവർത്തനം പതിനെട്ടിനും ഇരുപത്തൊന്നിനും ഇടയിൽ പ്രായമുള്ളവർ സാധാരണ കോടതികളിൽത്തന്നെയണ് വിചാരണ നേരിടേണ്ടത്. എന്നാൽ, മറ്റ് മുതിർന്ന കുറ്റവാളികളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിനായി റിമാൻഡ് ചെയ്യപ്പെടുന്ന സമയത്തും ശിക്ഷാ കാലയളവിലും ഇവരെ ജയിൽ വകുപ്പിന്റെ കീഴിലുള്ള കാക്കനാട്ടുള്ള ബോസ്റ്റൽ സ്കൂളിലാണ് പാർപ്പിക്കുന്നത്.
ഇരുപത്തൊന്ന് വയസ്സ് പൂർത്തിയാകുമ്പോൾ ഇവരെ സാധാരണ ജയിലുകളിലേക്ക് മാറ്റും. പദപ്രയോഗങ്ങളിലെ മാറ്റങ്ങൾ ഇത്തരം കേസുകളുടെ ഔദ്യോഗിക രേഖകളിലെ പദപ്രയോഗങ്ങളിലും സാരമായ വ്യത്യാസങ്ങളുണ്ട്.
പ്രതി എന്ന വാക്കിനു പകരം ‘നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി (child in conflict with law)’ എന്നാണ് ഉപയോഗിക്കുന്നത്. അതുപോലെ അറസ്റ്റിന് അപ്രിഹെൻഷൻ എന്നും റിമാൻഡിന് പ്ലേസ്മെന്റ് എന്നും പറയുന്നു.
കുറ്റപത്രത്തിനു പകരം ഫൈനൽ റിപ്പോർട്ടെന്നും എഫ്ഐആറിന് പകരം സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് (എസ്ബിആർ) എന്നുമാണ് ഔദ്യോഗികമായി ഉപയോഗിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

