തെന്നിന്ത്യൻ താരം കാര്‍ത്തി ഡബിള്‍ റോളില്‍ എത്തിയ പുതിയ ചിത്രമായ ‘സര്‍ദാര്‍ 2’ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. 2022-ല്‍ പുറത്തിറങ്ങി വൻ വിജയം നേടിയ സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘സര്‍ദാറിന്റെ’ രണ്ടാം ഭാഗമായാണ് ഈ ചിത്രം എത്തുന്നത്.
ആദ്യ ഭാഗം ഒരുക്കിയ പി എസ് മിത്രന് തന്നെയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ രചയിതാക്കളിൽ മാറ്റങ്ങളുണ്ട്.
ആദ്യ ഭാഗത്തിന്റെ രചന സംവിധായകനൊപ്പം എം ആര് പൊന്‍ പാര്ഥിപന്, റോജു, ബിപിന്‍ രഗു, ഗീവീ എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍വഹിച്ചതെങ്കിൽ, ‘സര്‍ദാര്‍ 2’ ന്റെ രചന സംവിധായകന് രത്ന കുമാര്‍, ആശമീര അയ്യപ്പൻ, വിഗ്നേഷ് മുനിയാണ്ടി എന്നിവര്‍ ചേര്‍ന്നാണ് പൂർത്തിയാക്കിയിരിക്കുന്നത്. തിരക്കഥയ്ക്ക് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത് നമ്പിക്ക് ആണ്.
പി എസ് മിത്രന്റെ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മികച്ച തിയേറ്റർ പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രം ഇതിനോടകം ആഗോളതലത്തില്‍ 24 കോടി രൂപയാണ് നേടിയിരിക്കുന്നത്.
‘സര്‍ദാര്‍’ എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്‍സ്പെക്ടര്‍ വിജയ് പ്രകാശ് ആയും കാര്‍ത്തി ചിത്രത്തില്‍ വീണ്ടും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു. ആദ്യ ഭാഗത്തില്‍ നിന്ന് സീക്വലിലേക്ക് എത്തിയിരിക്കുന്ന മറ്റൊരു പ്രധാന താരം രജിഷ വിജയന് ആണ്.
പ്രമുഖ താരം എസ് ജെ സൂര്യയുടെ സാന്നിധ്യം രണ്ടാം ഭാഗത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്. ആഷിക രംഗനാഥ്, മാളവിക മോഹനന്, യോഗി ബാബു, വിടിവി ഗണേഷ്, ഷാ റാ, ബാബു ആന്റണി, ഒ എ കെ സുന്ദര്‍, അന്‍പു താസന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ സംഗീത സംവിധാനത്തിലും മാറ്റമുണ്ട്. ആദ്യ ഭാഗത്തിന് സംഗീതം പകര്‍ന്നത് ജി വി പ്രകാശ് കുമാര്‍ ആയിരുന്നെങ്കില്‍, സീക്വലിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സാം സി എസ് ആണ്.
പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന് നമ്പ്യാര്‍, കലാസംവിധാനം എംഎസ്പി മാധവന്, എ പി പാല്‍പാണ്ടി എന്നിവരാണ്. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.
പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ് ലക്ഷ്മണ് കുമാറും ഐവി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഇഷാന് സക്സേനയും ചേര്‍ന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

