ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി വ്യാപക പരാതി. 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് കാലഹരണപ്പെട്ട
മരുന്ന് ലഭിച്ചതെന്ന ആക്ഷേപവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ ഇടുക്കി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
ഭൂമിയാംകുളം സ്വദേശിയായ സോബിന്‍ സണ്ണിയുടെ കുഞ്ഞിനാണ് ഈ ദുരനുഭവമുണ്ടായത്. ജലദോഷവും ചർമ്മരോഗബാധയുമായാണ് (സ്കിന്‍ ഇന്ഫെക്ഷന്) മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
ചെറിയ പ്രശ്നമേയുള്ളു ഓയിന്മെന്റ് ഉപയോഗിച്ചാല്‍ മതി എന്നാണ് […] ആശുപത്രിയില്‍ നിന്നും അറിയിച്ചത്. എന്നാല്‍, വീട്ടിലെത്തിയ ശേഷം മരുന്ന് പരിശോധിച്ചപ്പോഴാണ് കഴിഞ്ഞ ജൂണില്‍ തന്നെ ഇതിന്റെ കാലാവധി അവസാനിച്ചതാണെന്ന് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇത് മനസ്സിലായതോടെ ഉടൻ തന്നെ മരുന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കുകയായിരുന്നു. ഗുരുതരമായ വീഴ്ചയില്‍ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രി സൂപ്രണ്ട് ഫാര്‍മസി അധികൃതരോട് അടിയന്തരമായി വിശദീകരണം തേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

