എഫ്സിആർഎ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക നിലപാടും സംശയങ്ങളും പങ്കുവെച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രംഗത്ത്. സർക്കാർ വിലക്ക് ഏർപ്പെടുത്തുന്ന അക്കൗണ്ടുകളിലെ തുക എന്ത് ചെയ്യണം എന്ന കാര്യത്തിൽ അടിയന്തരമായി വ്യക്തത വേണമെന്ന് എസ്ബിഐ ചെയർമാൻ ചല്ല ശ്രീനിവാസലു സെട്ടി ആവശ്യപ്പെട്ടു.
ആസ്തികൾ സർക്കാർ നിയോഗിക്കുന്ന അതോറിറ്റി ഏറ്റെടുക്കുന്ന പക്ഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തിലും വ്യക്തത ആവശ്യമാണ്. അക്കൗണ്ടുകളിൽ ബാക്കി നിൽക്കുന്ന തുകയും ഫിക്സഡ് ഡെപ്പോസിറ്റുകളും ഭാവിയിൽ എന്ത് ചെയ്യണമെന്നതിലും കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഉണ്ടാകണമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
എഫ്സിആർഎ ബിൽ പരിശോധിക്കുന്ന ജെപിസിക്ക് മുമ്പാകെയാണ് എസ്ബിഐ ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്. ജെപിസി റിപ്പോർട്ട് തയ്യാറാക്കുന്ന വേളയിൽ ബാങ്ക് അക്കൗണ്ടുകളുടെ കൈകാര്യം ചെയ്യലുമായി ബന്ധപ്പെട്ട് വ്യക്തമായ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
இதனிടെ, ബില്ലിനെക്കുറിച്ചുള്ള ഔദ്യോഗിക നിലപാട് അറിയിക്കുന്നതിനായി നാലാഴ്ചത്തെ സാവകാശം കൂടി അനുവദിക്കണമെന്ന് സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളിനോട് ആവശ്യപ്പെട്ടു. ഒക്ടോബർ 12-ന് നിശ്ചയിച്ചിരിക്കുന്ന നിർണ്ണായക യോഗം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അംഗങ്ങൾ അധ്യക്ഷന് കത്ത് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

