ദിവസേനയുള്ള കാര്യങ്ങൾ ഓർമ്മിക്കാൻ ഫിസിക്കൽ നോട്ട്ബുക്കുകൾ ഉപയോഗിക്കുന്നവർക്ക് സഹായകരമാകുന്ന പുതിയ മാറ്റവുമായി ജെമിനി എത്തിയിരിക്കുന്നു. പരമ്പരാഗത രീതിയിൽ നോട്ട്ബുക്കിൽ എഴുതുന്ന പല കാര്യങ്ങളും, പ്രത്യേകിച്ച് പലചരക്ക് സാധനങ്ങളുടെ ലിസ്റ്റുകളും ജോലികളും ഇനി എളുപ്പത്തിൽ ഗൂഗിൾ കീപ്പ് (Google Keep) ചെക്ക്ലിസ്റ്റുകളാക്കി മാറ്റാൻ സാധിക്കും.
സാമൂഹികമായ ഒത്തുകൂടലുകളിലും മീറ്റിംഗുകളിലും ഫോണിൽ നോക്കി സമയം കളയുന്നതിന് പകരം നോട്ട്ബുക്കുകളിൽ കുറിപ്പുകൾ എഴുതുന്നതാണ് പലരും പതിവാക്കിയിട്ടുള്ളത്. എന്നാൽ വോയ്സ് മെമ്മോകൾ റെക്കോർഡ് ചെയ്യുമ്പോൾ കൃത്യത ലഭിക്കാതെ വരുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു.
ഈ പ്രശ്നത്തിന് പരിഹാരമായാണ് ജെമിനിയുടെ മൾട്ടിമോഡൽ ഇമേജ് അണ്ടർസ്റ്റാൻഡിങ് ഫീച്ചർ ഇപ്പോൾ ഉപയോഗപ്രദമാകുന്നത്. ഫിസിക്കൽ നോട്ടുകളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയാൽ ജെമിനി അവയെ വൃത്തിയുള്ള ചെക്ക്ലിസ്റ്റുകളാക്കി മാറ്റുകയും നേരിട്ട് ഗൂഗിൾ കീപ്പിൽ സേവ് ചെയ്യുകയും ചെയ്യും.
മോശമായ കൈയക്ഷരത്തിലുള്ള കുറിപ്പുകൾ പോലും കൃത്യമായി വായിച്ചെടുത്ത് മാറ്റങ്ങൾ വരുത്താൻ ഇതിലൂടെ സാധിക്കുന്നുണ്ട്. സൗജന്യ പ്ലാൻ ഉപയോഗിക്കുന്നവർക്കും ഈ സേവനം ലഭ്യമാണ്.
എന്നാൽ കൂടുതൽ മികച്ച അനുഭവത്തിനായി ജെമിനി പ്ലസ്/പ്രോ പ്ലാൻ സബ്സ്ക്രൈബ് ചെയ്യുകയോ ഗൂഗിൾ പിക്സൽ (Google Pixel) ഡിവൈസുകൾ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. ഗൂഗിൾ കീപ്പുമായി ജെമിനി ബന്ധിപ്പിക്കുന്ന വിധം:
1.
ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച് ജെമിനി ആപ്പ് തുറക്കുക.
2. സെറ്റിങ്സ് കണ്ടെത്തി ടാപ്പ് ചെയ്യുക.
3.
‘പേഴ്സണൽ ഇൻ്റലിജൻസ്’ (Personal Intelligence) തിരഞ്ഞെടുക്കുക.
4. ‘കണക്ടഡ് ആപ്പുകൾ’ (Connected apps) എന്ന ഓപ്ഷനിൽ പോകുക.
5.
ഗൂഗിൾ വർക്ക്സ്പേസ് ബട്ടൺ ഓൺ ചെയ്യുക. ഇതിനുശേഷം നോട്ടുകളുടെ വ്യക്തമായ ചിത്രം എടുത്ത ശേഷം ജെമിനി ചാറ്റിൽ അപ്ലോഡ് ചെയ്യുക.
തുടർന്ന് “Transcribe this messy to-do list, clean up the wording, format as checkboxes, and save it to Keep.” എന്ന നിർദ്ദേശം നൽകി പ്രവർത്തനം എളുപ്പമാക്കാം. ചിത്രങ്ങൾ എടുക്കുമ്പോൾ ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
ജെമിനിയുടെ ഈ പുതിയ സംയോജനം വഴി ഡിജിറ്റൽ സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

