കൽപറ്റ: ടൗൺഷിപ്പിലെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് സമീപ പ്രദേശങ്ങളിലെ വീടുകൾക്ക് വലിയ ഭീഷണിയാകുന്ന സാഹചര്യത്തിൽ, ഇത് അടിയന്തരമായി നീക്കം ചെയ്യാൻ നിർദേശം നൽകി കൃഷി മന്ത്രി ടി. സിദ്ദീഖ്.
നിർമാണ മേഖലയിൽ നിന്നും ഒലിച്ചിറങ്ങുന്ന മണ്ണ് പ്രദേശവാസികൾക്ക് കടുത്ത ദുരിതം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ്, സുരക്ഷ മുൻനിർത്തി കുടുംബങ്ങളോട് താത്കാലികമായി മാറി താമസിക്കാൻ മന്ത്രി ആവശ്യപ്പെട്ടത്. പുൽപ്പാറയിലെ കുടുംബങ്ങളെ വീടുകളിലെത്തി നേരിൽ കണ്ട
ശേഷമാണ് മന്ത്രി കാര്യങ്ങൾ വിലയിരുത്തിയത്. പ്രദേശവാസികൾ മാറി താമസിക്കുന്ന സമയപരിധിക്കുള്ളിൽ തന്നെ അപകടാവസ്ഥയിലുള്ള മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ നിർമാണച്ചുമതലയുള്ള യു.എൽ.സി.സി (ULCC) ക്ക് അദ്ദേഹം നിർദേശം നൽകി.
ഇതിനു പുറമെ, വീടുകൾക്ക് സമീപം അപകടകരമായ രീതിയിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബി (KSEB) അധികൃതരോടും മന്ത്രി കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. സന്ദർശന വേളയിൽ ടൗൺഷിപ്പ് ചീഫ് ഓപറേറ്റീങ് ഓഫിസർ ഇ.ടി.
രാകേഷ്, കൽപറ്റ വില്ലേജ് ഓഫിസർ കെ. ബാലൻ, കൽപറ്റ നഗരസഭാ ഉദ്യോഗസ്ഥർ, യുഎൽസിസി പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

