ചെന്നൈ: തമിഴ് സിനിമാ ലോകത്തും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായി നടൻ വിജയ് സേതുപതിയുടെ പുതിയ പരാമർശം. ബിഗ് ബോസ് ഷോയ്ക്കിടയിലാണ് താരത്തിന്റെ വിവാദ പരാമർശം ഉണ്ടായത്.
നേതൃത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. “എന്താണ് നേതൃത്വം അല്ലാത്തത്” എന്നായിരുന്നു വിജയ് സേതുപതിയുടെ ചോദ്യം.
“നേതൃത്വം എന്തെന്ന് അറിയാതെ വാഗ്ദാനം നൽകുന്നതും, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എതിരാളികളെ വിമർശിച്ചിട്ട് ഓടിപ്പോകുന്നതും അല്ല നേതൃത്വം” എന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രസ്താവന രാഷ്ട്രീയ രംഗത്തെ ചിലരെ ലക്ഷ്യം വെച്ചുള്ളതാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകൾ ഉയരുന്നുണ്ട്.
അതേസമയം, മറ്റൊരു സംഭവവികാസത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യും സൂപ്പർ താരം അജിത്തും ലണ്ടനിൽ വെച്ച് കണ്ടുമുട്ടി. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും പരസ്പരം കാണുന്നത്.
ലണ്ടനിലെ പ്രശസ്തമായ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന കാറോട്ട മത്സരത്തിൽ അജിത് മത്സരാർത്ഥിയായി പങ്കെടുക്കുന്നുണ്ട്.
ഈ മത്സരം ഫ്ലാഗ് ഓഫ് ചെയ്യാനാണ് മുഖ്യമന്ത്രി എത്തിയത്. നടൻ ബ്രിട്ടനിലെ മുൻനിര റേസിംഗ് ട്രാക്കിൽ മത്സരിക്കുമ്പോൾ അത് ഫ്ലാഗ് ഓഫ് ചെയ്യാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.
ഇതിനിടയിൽ, നടി തൃഷയും അജിത്തിനെ കാണാൻ വേദിയിലെത്തിയിരുന്നു. തൃഷ എത്തുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു.
കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് അജിത് കുമാർ വീണ്ടും പ്രൊഫഷണൽ കാറോട്ട മത്സര രംഗത്തേക്ക് തിരികെ എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

