ബിഹാറിലെ ജഹാനാബാദ് ജില്ലയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഇരുപത്തിരണ്ടുകാരി ക്രൂരമായി കൊല്ലപ്പെട്ടു.
ബുധനാഴ്ച രാവിലെയോടെയാണ് നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കുനാൽ കുമാർ പോലീസിന്റെ പിടിയിലായിട്ടുണ്ട്.
അൻഷു കുമാരി (22) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ കുനാൽ കുമാറിന്റെ സഹോദരനായ ധർമേന്ദ്ര കുമാറുമായി ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നിരുന്നത്.
വീട്ടിലെ മറ്റ് അംഗങ്ങളെല്ലാം പാടത്ത് ജോലിക്കായി പോയിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. ഈ സമയത്ത് കുനാൽ അൻഷുവിനോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഭക്ഷണം വിളമ്പുന്നതിനിടെ അൻഷുവിന്റെ കയ്യിൽ അഴുക്കുണ്ടെന്ന് ആരോപിച്ച് കുനാൽ തർക്കത്തിന് തുടക്കമിടുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കുതർക്കം പെട്ടെന്ന് തന്നെ രൂക്ഷമായി.
ഇതിനിടയിൽ പ്രകോപിതനായ കുനാൽ അൻഷുവിനെ മർദ്ദിക്കുകയും, തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് തലയറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാർ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയുമുണ്ടായി.
വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും മൃതദേഹം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ചും പിന്നിലെ മറ്റ് കാരണങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

