ഇരിക്കൂർ മലയോര മേഖലയിലെ തേക്കുമരങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന പുഴുശല്യം പ്രദേശവാസികളെ ഏറെ വലയ്ക്കുന്നു. വീടുകളിലേക്കും കിണറുകളിലേക്കും വരെ പുഴുക്കൾ എത്തിച്ചേരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇത് മേഖലയിലെ നിരവധി കുടുംബങ്ങളെ കടുത്ത ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഈ പുഴുക്കൾ ശരീരത്തിൽ സ്പർശിച്ചാൽ കടുത്ത ചൊറിച്ചിലും തടിപ്പും ഉണ്ടാകുന്നുണ്ട്.
ഇതിനോടകം തന്നെ പുഴുശല്യമേറ്റ് നിരവധി പേർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. കൂട്ടമായെത്തുന്ന കറുത്ത നിറത്തിലുള്ള ഈ പുഴുക്കൾ കൂറ്റൻ തേക്ക് മരങ്ങളുടെ ഇലകൾ പോലും വെറും ഒരു പകൽ കൊണ്ട് പൂർണ്ണമായി തിന്നുതീർക്കുന്ന സ്ഥിതിയാണുള്ളത്.
ഇലകളുടെ ചെറിയ തണ്ടുകൾ ഉൾപ്പെടെയാണ് ഇവ ആഹാരമാക്കുന്നത്. മരങ്ങളിലെ ഇലകൾ പൂർണ്ണമായി തീരുന്നതോടെ, ഇവ പ്രത്യേകതരം നൂൽ പുറപ്പെടുവിച്ച് മണ്ണിലേക്കിറങ്ങുകയും തുടർന്ന് വീടുകളിലും പറമ്പുകളിലും വ്യാപകമായി വിഹരിക്കുകയും ചെയ്യുന്നു.
വീടുകൾക്കുള്ളിലെ ഭക്ഷണ സാധനങ്ങളിൽ പോലും പുഴുക്കൾ എത്തിച്ചേരുന്നുണ്ട്. കൂടാതെ, കാറ്റിൽ പറന്ന് കിണറുകളിൽ വീഴുന്നതിനാൽ കുടിവെള്ളവും മലിനമാകുന്ന ഗുരുതരമായ അവസ്ഥയുണ്ട്.
ഈ പ്രതിസന്ധി രൂക്ഷമായതോടെ പല വീട്ടുകാരും പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് തങ്ങളുടെ കിണറുകൾ മൂടിവെച്ചിരിക്കുകയാണ്. റോഡരികിലെ തേക്കുമരങ്ങളുടെ ശിഖരങ്ങളിൽ നിന്ന് ഈ പുഴുക്കൾ നൂലിൽ തൂങ്ങിക്കിടക്കുന്നത് കാരണം കാൽനടയാത്രക്കാരുടെ ദേഹത്തു വീണ് അവരും വലിയ ദുരിതമാണ് നേരിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

