ഗ്ലാസ്കോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് ലോങ് ജമ്പ് മത്സരത്തിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളിമെഡൽ.
8.09 മീറ്റർ ദൂരം താണ്ടിയാണ് താരം അഭിമാനാർഹമായ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 2022 ലെ ഗെയിംസിലും അദ്ദേഹം വെള്ളിമെഡൽ സ്വന്തമാക്കയിരുന്നു.
ഈ നേട്ടത്തോടെ കോമൺവെൽത്ത് ഗെയിംസ് ലോങ് ജമ്പ് ഇനത്തിൽ രണ്ട് മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര റെക്കോർഡും എം. ശ്രീശങ്കർ തന്റെ പേരിലാക്കി.
അതിനിടെ, പാരാ അത്ലറ്റിക്സ് 100 മീറ്റർ മത്സരത്തിൽ ഇന്ത്യയ്ക്കായി ദിലീപ് ഗാവിത് സ്വർണവും മുഹമ്മദ് ബേസിൽ വെള്ളിയും നേടി രാജ്യത്തിന് അഭിമാനമായി മാറി. “തുടർച്ചയായ രണ്ടാം തവണയും വെള്ളി നേടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന്” ശ്രീശങ്കർ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

