ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ ആശയവിനിമയം നടത്താൻ അവസരമൊരുക്കുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. നിലവിൽ ഫോൺ നമ്പർ അടിസ്ഥാനമാക്കിയുള്ള ചാറ്റിങ് രീതിയിൽ നിന്നും മാറി, യൂസർനെയിമുകൾ ഉപയോഗിച്ച് സുരക്ഷിതമായി സന്ദേശങ്ങൾ കൈമാറാൻ സാധിക്കുന്ന രീതിയിലേക്കാണ് പ്ലാറ്റ്ഫോം മാറുന്നത്.
വരും മാസങ്ങളിൽ ഈ പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാകും. യൂസർനെയിം സംവിധാനം നിലവിൽ വരുന്നതോടെ തങ്ങൾക്ക് ഇഷ്ടപ്പെട്ട
യൂസർനെയിമുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യം കമ്പനി നൽകുന്നുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കും, ക്ലബ് അംഗങ്ങൾക്കും, അപരിചിതരുമായുള്ള ആശയവിനിമയങ്ങൾക്കും ഫോൺ നമ്പർ നൽകേണ്ടി വരുന്നത് ഒഴിവാക്കാൻ ഈ മാറ്റം സഹായിക്കും.
ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനായി ഉപയോക്താക്കൾ വാട്സ്ആപ്പ് സെറ്റിങ്സ് ഭാഗത്ത് പ്രവേശിച്ച്, അക്കൗണ്ട് ഓപ്ഷൻ തെരഞ്ഞെടുത്ത് യൂസർനെയിം സജ്ജമാക്കാവുന്നതാണ്. ഇതുകൂടാതെ, ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളും പ്ലാറ്റ്ഫോമിൽ എത്തുന്നുണ്ട്.
ചാറ്റ് ലോക്ക് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, ഡിസപ്പിയറിങ് മെസേജസ്, പാസ്കീ സപ്പോർട്ട് എന്നിവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

