വിഴിഞ്ഞത്ത് ഭർതൃവീട്ടിൽ ഇരുപത്തിയേഴുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശിനിയായ വിഘ്നേശ്വരി ആണ് മരിച്ചത്.
സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ദമ്പതികളുടെ വിവാഹം കഴിഞ്ഞ് ഇന്നലെ രണ്ട് വർഷം പൂർത്തിയായിരുന്നു.
കുട്ടികളില്ലാത്തതുമായി ബന്ധപ്പെട്ട് വിഘ്നേശ്വരി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

