സംസ്ഥാനത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി സി.പി.ജോൺ നിയമസഭയിൽ വ്യക്തമാക്കി. എം.എൽ.എ തോമസ് ഉണ്ണിയാടൻ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നിലവിൽ കേന്ദ്ര നിയമങ്ങളാണ് രാജ്യത്ത് നടപ്പിലുള്ളതെങ്കിലും, മോട്ടോർ വാഹന വകുപ്പിന് ലഭ്യമായ അധികാരം ഉപയോഗിച്ച് സംസ്ഥാന തലത്തിൽ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിലെ നിയമപ്രകാരം ഇലക്ട്രിക് വാഹനങ്ങൾക്ക് ഹെൽമറ്റ് നിർബന്ധമാണെങ്കിലും, സാങ്കേതികമായ ചില അവ്യക്തതകൾ ഇതിലുണ്ട്.
പ്രത്യേകിച്ച്, 250 വാട്സിൽ താഴെ പവറും മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ മാത്രം വേഗതയുമുള്ള വാഹനങ്ങളെ ‘നോൺ മോട്ടോർ വെഹിക്കിൾ’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വാഹനങ്ങൾ നിരത്തുകളിൽ അപകടത്തിൽപ്പെടുന്ന സാഹചര്യങ്ങൾ വർധിച്ചു വരികയാണ്.
നിലവിൽ ഇവയ്ക്ക് ഇൻഷുറൻസ് പരിരക്ഷയോ മറ്റോ നിർബന്ധമില്ലാത്തതും വലിയൊരു പ്രതിസന്ധിയാണെന്ന് മന്ത്രി സഭയെ ബോധിപ്പിച്ചു. ഈ സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് തലത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച പരിശോധനകൾ ഉടൻ ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

