ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന വാണിജ്യ, സൈനിക കപ്പലുകൾ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. നിർദേശങ്ങൾ ലംഘിക്കുന്ന പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി.
നിലവിൽ ഈ മേഖലയുടെ സുരക്ഷാ ചുമതല ഇറാൻ സായുധ സേനയ്ക്കാണ്. പുതിയ ഉത്തരവ് പ്രകാരം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾ ഐആർജിസി (IRGC)-യിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിരിക്കണം.
അനുമതിയില്ലാത്ത പ്രവേശനം സുരക്ഷാ ലംഘനമായി കണക്കാക്കുമെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇറാൻ അറിയിച്ചു. അതേസമയം, മേഖലയിലെ കപ്പൽ ഗതാഗത തടസ്സം ആഗോള വിപണിയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
കടലിടുക്ക് വഴിയുള്ള ഗതാഗതം എത്രയും വേഗം സാധാരണ നിലയിലാക്കിയില്ലെങ്കിൽ വരാനിരിക്കുന്ന വേനൽക്കാലത്ത് ലോകമെമ്പാടും കടുത്ത ഇന്ധനക്ഷാമം നേരിടേണ്ടി വരുമെന്ന് അന്താരാഷ്ട്ര ഏജൻസികൾ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

