തങ്ങളുടെ പ്രതിദിന ചെലവുകൾ ലളിതമായ സ്പ്രെഡ്ഷീറ്റുകളിൽ രേഖപ്പെടുത്താൻ ഇഷ്ടപ്പെടുന്നവർക്കായി പുതിയ സംവിധാനവുമായി ഗൂഗിൾ എത്തിയതായി റിപ്പോർട്ട്. എന്നാൽ ഇത് ഒരുമിച്ച് കൊണ്ടുവരാൻ ആവശ്യമായ അധ്വാനം പലപ്പോഴും ഇത്തരം ശ്രമങ്ങളിൽ നിന്നും ഉപയോക്താക്കളെ പിന്തിരിപ്പിക്കാറുണ്ട്.
മാനസികമായ കണക്കുകൂട്ടലുകളിലേക്കോ ഇടയ്ക്കിടെയുള്ള എഴുതിയെടുക്കലുകളിലേക്കോ മടങ്ങാൻ ഇത് കാരണമാകുന്നു. എന്നാൽ ഗൂഗിൾ ഷീറ്റിലെ ജെമിനി ഇതിൽ മാറ്റം വരുത്തുകയാണ്.
കുറച്ച് ആഴ്ചകൾക്ക് മുമ്പ് ജോലികളെ ഗെയിമായി മാറ്റുന്ന ഒരു ഹാബിറ്റ് ട്രാക്കർ നിർമ്മിക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ഈ ഘട്ടത്തിൽ ബാങ്ക് ഇടപാട് റിപ്പോർട്ടുകൾ വിശകലനം ചെയ്യാൻ ഇത് ഉപയോഗിച്ചപ്പോൾ, മാനുവൽ ട്രാക്കിംഗിന്റെ മണിക്കൂറുകൾ ലാഭിക്കാൻ സാധിക്കുമെന്ന് വ്യക്തമായി.
ബാങ്ക് ആപ്പ് തുറന്ന് SMS/ഇമെയിൽ അറിയിപ്പുകൾ പരിശോധിച്ച് അന്ന് ചെലവഴിച്ചതെല്ലാം എഴുതിയെടുക്കുന്നത് ദിവസേനയുള്ള കാര്യമായതിനാൽ എളുമാണെന്ന് തോന്നാമെങ്കിലും, ജോലികൾക്കും തിരക്കുകൾക്കും ഇടയിൽ ഇത് ബുദ്ധിമുട്ടായി മാറുന്നു. മാസം അവസാനത്തേക്ക് മാറ്റിവെച്ചാൽ ഓരോ പേയ്മെന്റും എന്തിനുവേണ്ടിയാണെന്ന് ഓർക്കാൻ വിഷമിക്കേണ്ടി വരും.
ഇവിടെയാണ് ജെമിനിയുടെ പ്രയോജനം വ്യക്തമാകുന്നത്. ഒക്ടോബർ മാസത്തിലെ 42 ഇടപാടുകളുടെ സാമ്പിൾ ബാങ്ക് എക്സ്പോർട്ട് ഇതിനായി നൽകുകയുണ്ടായി.
“POS DEBIT KROGER #6948”, “SQ *JOES CAFE” തുടങ്ങിയ എൻട്രികൾ ഇതിൽ ഉൾപ്പെട്ടിരുന്നു. നിലവിലുള്ള 10 വിഭാഗങ്ങളിലേക്ക് ഇവയെ കൃത്യമായി തരംതിരിക്കാൻ ഇതിന് സാധിച്ചു.
വിഭാഗങ്ങളുടെ പേരുകൾ നൽകിയില്ലെങ്കിലും ജെമിനിക്ക് ഇവ വേർതിരിക്കാൻ കഴിയുമായിരുന്നു. ഡ്യൂക്ക് എനർജി യൂട്ടിലിറ്റിയാണെന്നും, പ്ലാനറ്റ് ഫിറ്റ്നസ് ഹെൽത്ത് ആൻഡ് ഫിറ്റ്നസ് വിഭാഗത്തിലാണെന്നും, ഹോൾ ഫുഡ്സ് പലപാക്കുകളാണെന്നും ഇത് തിരിച്ചറിഞ്ഞു.
ആമസോൺ പർച്ചേസ്, വെൻമോ പേയ്മെന്റ് എന്നിവ പോലുള്ളവ “മറ്റുള്ളവ” എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. ഒരു ടാർഗെറ്റ് റിട്ടേൺ റീഫണ്ടായി തിരിച്ചറിഞ്ഞ് ഗാർഹിക ചെലവുകളിൽ നിന്ന് കുറയ്ക്കുകയും ചെയ്തു.
എല്ലാ ഇടപാടുകളും സോർട്ട് ചെയ്യാനും തരംതിരിക്കാനും മാനുവലായി നൽകാനും എത്ര സമയം എടുക്കുമെന്ന് ചിന്തിക്കുക. ഡാറ്റ ഇൻപുട്ട് ചെയ്യാൻ എടുക്കുന്ന സമയത്തിന് പുറമെ, ഷീറ്റുകളിൽ മാനുവൽ ട്രാക്കിംഗ് ചെയ്യാത്ത മറ്റൊരു കാരണം ലളിതമായ സ്പ്രെഡ്ഷീറ്റുകൾ വിരസമാണ് എന്നതാണ്.
അതിനാൽ ഓരോ വിഭാഗത്തിലെയും മൊത്തം ചെലവ് കാണിക്കുന്നതും ബജറ്റുമായി താരതമ്യം ചെയ്യുന്നതും ബജറ്റിന് മുകളിലുള്ളവ ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്യുന്നതുമായ ഒരു പുതിയ ടാബ് നിർമ്മിക്കാൻ ജെമിനിയോട് ആവശ്യപ്പെടുകയുണ്ടായി. ഇവിടെ $2,830 ബജറ്റിനെതിരെ $3,440.84 ആണ് ചെലവ് വന്നത്.
ഗ്രോസറിയിൽ $177.36 അധികമായി ചെലവഴിച്ചതടക്കം മിക്ക വിഭാഗങ്ങളും ചുവപ്പ് നിറത്തിലായിരുന്നു. ബജറ്റും യഥാർത്ഥ ചെലവും താരതമ്യം ചെയ്യുന്ന ഒരു ചാർട്ടും ഇതിനായി തയ്യാറാക്കാൻ സാധിച്ചു.
ക്യാൻവാസ് ടൂൾ തിരഞ്ഞെടുത്ത് ഒരു ബജറ്റ് ഡാഷ്ബോർഡ് ആവശ്യപ്പെട്ടപ്പോൾ, അതേ ഡാറ്റ സ്പെൻഡിംഗ് കാർഡുകൾ, ഓവർ-ബജറ്റ് അലേർട്ട്, സോർട്ട് ചെയ്യാവുന്ന ചാർട്ട് എന്നിവ അടങ്ങിയ ഇന്ററാക്ടീവ് പേജായി മാറി. ഡാറ്റ സോർട്ട് ചെയ്ത ശേഷം ചെലവഴിക്കൽ ശീലങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ തേടുകയുണ്ടായി.
ഏത് വിഭാഗങ്ങളാണ് ബജറ്റിന് മുകളിലുള്ളതെന്നും അസാധാരണമായ ഇടപാടുകൾ ഉണ്ടോയെന്നും ജെമിനിയോട് ചോദിച്ചപ്പോൾ അത് വ്യക്തമായ മറുപടി നൽകി. നാല് ദിവസത്തെ ഇടവേളയിൽ വന്ന രണ്ട് ഒരേപോലെയുള്ള $24.99 പ്ലാനറ്റ് ഫിറ്റ്നസ് ചാർജുകൾ ജിമ്മുമായി പരിശോധിക്കേണ്ട
സാധ്യമായ ഡ്യൂപ്ലിക്കേറ്റ് ആയി ഇത് ചൂണ്ടിക്കാണിച്ചു. 72 മണിക്കൂറിനുള്ളിൽ നാല് വ്യത്യസ്ത പലചരക്ക് കടകളിൽ നിന്ന് ഷോപ്പിംഗ് നടത്തിയതും ഇത് ശ്രദ്ധയിൽപ്പെടുത്തി.
ഏറ്റവും പ്രധാനം, ഡാറ്റ ഒക്ടോബർ 22 വരെ മാത്രമുള്ളതാണെന്നും മാസം അവസാനിക്കാൻ ഒരു ആഴ്ചയിലധികം ബാക്കിനിൽക്കെ ബജറ്റ് കവിഞ്ഞുപോയിട്ടുണ്ടെന്നും ഇത് ചൂണ്ടിക്കാണിച്ചു. ഇത് കൈകൊണ്ട് ട്രാക്ക് ചെയ്യുകയാണെങ്കിൽ എളുപ്പത്തിൽ നഷ്ടപ്പെടാനിടയുള്ള കാര്യങ്ങളാണ്.
ഈ സേവനങ്ങൾ ഉപയോഗിക്കുന്നതിന് പ്രതിമാസം $20 നൽകേണ്ടതുണ്ടെന്നും, വിദ്യാർത്ഥികൾക്കായുള്ള ഗൂഗിളിന്റെ സൗജന്യ AI പ്രോയ്ക്ക് അർഹതയുള്ളവർക്ക് ഇത് ബാധകമല്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. ക്യാൻവാസ് ഫീച്ചർ നിലവിൽ ഷീറ്റ്സ് വെബ് ആപ്പിൽ മാത്രമേ പ്രവർത്തിക്കൂ.
ഗൂഗിൾ AI പ്രോയ്ക്കായി പണം നൽകുന്നവർക്ക് ബജറ്റ് മാനുവലായി ട്രാക്ക് ചെയ്യേണ്ടി വരില്ല. താൽപ്പര്യമുള്ളവർക്ക് സ്പെൻഡി (Spendee) പോലെയുള്ള ആപ്പുകളും ഉപയോഗിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

