കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) കീഴിൽ പ്രവർത്തിക്കുന്ന ഫാബ് ലാബ് കേരളയുടെ ആഭിമുഖ്യത്തിൽ പ്രോട്ടോടൈപ്പിംഗ്, ഡിജിറ്റൽ ഫാബ്രിക്കേഷൻ പരിശീലന പരിപാടിക്ക് തുടക്കമായി. കൊച്ചിയിലാണ് ഈ വിജ്ഞാന വ്യാപന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഡിജിറ്റൽ ഫാബ്രിക്കേഷൻ രംഗത്ത് യുവസംരംഭകർക്കും വിദ്യാർത്ഥികൾക്കും പ്രായോഗിക പരിശീലനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നവീന ആശയങ്ങളെ ഉൽപന്നങ്ങളാക്കി മാറ്റുന്നതിൽ ഫാബ് ലാബുകളുടെ പങ്ക് നിർണായകമാണെന്ന് അധികൃതർ വ്യക്തമാക്കി.
സാങ്കേതിക രംഗത്ത് കേരളത്തെ മുൻനിരയിലെത്തിക്കാനുള്ള വിവിധ പദ്ധതികളുടെ തുടർച്ചയായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

