ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന ഐപിഎൽ ഫൈനൽ മത്സരത്തോടനുബന്ധിച്ച് നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി പോലീസ്. ഫൈനൽ മത്സരത്തിന് ശേഷമുള്ള ആഘോഷപ്രകടനങ്ങൾക്കും ഒത്തുചേരലുകൾക്കും അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ബൈക്ക് റാലികൾ, റോഡ് ഷോകൾ, പൊതുസ്ഥലങ്ങളിൽ ജനങ്ങൾ കൂട്ടത്തോടെ തടിച്ചുകൂടുന്ന പരിപാടികൾ എന്നിവ പാടില്ലെന്ന് ബെംഗളൂരു പോലീസ് കർശന നിർദേശം നൽകി. കഴിഞ്ഞ ജൂൺ 4-ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച ദാരുണമായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ മുൻകരുതലുകൾ ശക്തമാക്കുന്നത്.
നഗരത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഇത്തരമൊരു നടപടി.
മത്സര തത്സമയ സംപ്രേഷണവുമായി ബന്ധപ്പെട്ടും പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റോഡുകളിലേക്ക് അഭിമുഖമായി വലിയ എൽഇഡി സ്ക്രീനുകൾ സ്ഥാപിക്കാൻ പാടില്ല.
നിലവിൽ സ്ഥാപിച്ചിട്ടുള്ള സ്ക്രീനുകൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാൻ ഉപയോഗിക്കരുത്. മാളുകൾ, പബ്ബുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ പുറത്ത് വലിയ സ്ക്രീനുകൾ സ്ഥാപിക്കുന്നത് പൂർണ്ണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഫൈനൽ പോരാട്ടം നാളെ വൈകിട്ട് 7:30-ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. കിരീടപ്പോരാട്ടത്തിന് മുന്നോടിയായി നഗരത്തിലുടനീളം കനത്ത പോലീസ് നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

