കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 30 മുതൽ ജൂൺ 3 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ജില്ലാതല ജാഗ്രത
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരം തോതിലോ ഉള്ള മഴ ലഭിക്കും. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ വ്യക്തമാക്കി.
കാലവർഷം എത്തുന്നു
അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും പ്രവേശിക്കാൻ അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നത്. തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് മേഖലകൾ എന്നിവിടങ്ങളിലേക്കും കാലവർഷം വ്യാപിക്കും.
ഇതിനുപുറമെ ബംഗാൾ ഉൾക്കടലിന്റെ മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ, വടക്കുകിഴക്കൻ ഭാഗങ്ങളിലും കാലവർഷം എത്തുന്നതിനുള്ള സാഹചര്യങ്ങൾ രൂപപ്പെട്ടുവരുന്നുണ്ട്. മത്സ്യത്തൊഴിലാളികൾക്കുള്ള നിർദ്ദേശം
മോശം കാലാവസ്ഥ കണക്കിലെടുത്ത് മെയ് 30 മുതൽ ജൂൺ 3 വരെ കേരളം – ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് കർശന നിരോധനം ഏർപ്പെടുത്തി.
അതേസമയം, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

