ജുനൈസ് കാപ്പ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചലച്ചിത്രമായ ബോളാഗോളം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിച്ചത്.
മലബാറിന്റെ പശ്ചാത്തലത്തിൽ ഫുട്ബോളിനോടുള്ള അഭിനിവേശവും, അതിലൂടെ വികസിക്കുന്ന മനുഷ്യബന്ധങ്ങളും സ്വപ്നങ്ങളും വേദനകളും ഈ ചിത്രത്തിലൂടെ ദൃശ്യവൽക്കരിക്കുന്നു. ഐസ്ലൻഡിനെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
മുത്തുവും തൊത്തുവും തമ്മിലുള്ള ആത്മബന്ധത്തിലൂടെ ഒരു ഗ്രാമത്തിന്റെ ഫുട്ബോൾ വിശേഷങ്ങൾ ചിത്രം വരച്ചുകാട്ടുന്നു. കളിയും ജീവിതവും ഇഴചേരുന്ന കാഴ്ചകളാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.
അബ്ദുൽ സലീം പി.ടി. ആണ് ആന്റലോട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. അഖിൽ പ്രഭാകർ, കൈലാഷ്, ആലിയ, ഉണ്ണി നായർ, കാശിനാഥ്, ലത അനിൽ, ലാല മലപ്പുറം, ശിക്കു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ പ്രവർത്തിക്കുന്നത്:
ഛായാഗ്രഹണം – ഷമീർ ജിബ്രാൻ, എഡിറ്റിംഗ് – അഭിഷേക് അയ്യനേത്ത്, സംഗീതം – ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ & മിക്സ് – കരുൺ പ്രസാദ്, കളറിങ് – രമേശ് ഐയർ, പ്രൊമോ സോങ് – സാദിഖ് പന്തല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ – ഷൌക്കത്ത് വണ്ടൂർ, ആർട്ട് അസി – കരുവാരകുണ്ട്, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, കോസ്റ്റ്യും – നൗഷാദ് മമ്മി, വി.എഫ്. എക്സ്.
– ഷിയോജ് എം.വി., പി ആർ ഒ – എം കെ ഷെജിൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

