പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് കേന്ദ്ര സർക്കാർ ബിൽ സഭയിൽ പാസാക്കിയത്.
ബില്ലിന്റെ ചർച്ചാ വേളയിൽ ഭരണ-പ്രതിപക്ഷ നിരകൾ തമ്മിൽ രൂക്ഷമായ വാക്പോരാണ് സഭയിൽ അരങ്ങേറിയത്. നാളെ ഈ ബിൽ രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും.
പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ വേഗത്തിലാക്കുക, സമയബന്ധിതമായ വിചാരണ ഉറപ്പാക്കുക എന്നിവയാണ് ഈ ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കൂടുതൽ കർശനമായ ശിക്ഷാ നടപടികൾ ഇതുവഴി ഉറപ്പാക്കും. പുതിയ ഭേദഗതി പ്രകാരം, പ്രസ്തുത നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളിൽ പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി) രൂപീകരിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് ലഭിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

