ഉപരാഷ്ട്രപതി ഡോ. സി.പി.
രാധാകൃഷ്ണന്റെ കോട്ടയം സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ നാളെ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നാളെ ഉച്ചയ്ക്ക് ഒരു മണി മുതൽ നഗരത്തിനുള്ളിൽ ഗതാഗത നിയന്ത്രണം നിലവിൽ വരും.
ചരക്കുവാഹനങ്ങൾക്കുള്ള നിയന്ത്രണം
സന്ദർശനത്തോടനുബന്ധിച്ച് നാളെ രാവിലെ പതിനൊന്ന് മണി മുതൽ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക പരിപാടികൾ സമാപിക്കുന്നത് വരെ നഗരത്തിലേക്ക് ചരക്കുവാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പൊതുജനങ്ങളും വാഹന ഉടമകളും പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

