കർണാടകയിലെ ഭരണ നേതൃത്വത്തിൽ നിർണ്ണായക മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. നിലവിലെ മുഖ്യമന്ത്രി സിദ്ദരാമയ്യ രാജിവെച്ച ഒഴിവിലേക്ക് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കും.
ഹൈക്കമാൻഡുമായി നടത്തിയ ദീർഘനേരത്തെ ചർച്ചകൾക്ക് ശേഷമാണ് പാർട്ടി നേതൃത്വം ഈ തീരുമാനത്തിൽ എത്തിയത്. വരുന്ന ജൂൺ മൂന്നിന് ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ഇതിന്റെ ഭാഗമായി നാളെ വൈകുന്നേരം 4 മണിക്ക് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ വെച്ച് അദ്ദേഹത്തെ ഔദ്യോഗികമായി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും.
ഇതിനുശേഷം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാനാണ് തീരുമാനം. ദേശീയ രാഷ്ട്രീയത്തിലേക്ക് സിദ്ദരാമയ്യയെ ഉയർത്താനാണ് ഹൈക്കമാൻഡ് പദ്ധതിയിടുന്നത്.
ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് രാജ്യസഭാ സീറ്റും എ.ഐ.സി.സിയിൽ നിർണ്ണായക പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലെ മന്ത്രിസഭ പിരിച്ചുവിട്ട
സാഹചര്യത്തിൽ, പുതിയ മന്ത്രിസഭയുടെ രൂപീകരണമാണ് ഡികെ ശിവകുമാർ നേരിടുന്ന പ്രധാന വെല്ലുവിളി. വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ മന്ത്രിസഭയായിരിക്കും നിലവിൽ വരിക.
പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ സാധിച്ചതിൽ ഹൈക്കമാൻഡ് നിലവിൽ ആശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

