ടാറ്റാ സൺസ് തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് എക്സ് പ്ലാറ്റ്ഫോമിലൂടെ മറുപടി നൽകി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
തനിക്കെതിരേ വിമർശനമുന്നയിച്ച കേന്ദ്ര ധനമന്ത്രിയോട് കൃത്യമായ ചില ചോദ്യങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ടാറ്റാ ട്രസ്റ്റ്സിനെയും ടാറ്റാ സൺസിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ വിളിച്ചുവരുത്തിയത് എന്തിനെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രധാന ചോദ്യം.
ഇവരെ അമിത് ഷായുടെ വസതിയിൽ സ്വീകരിക്കേണ്ടിയിരുന്ന നിയമപരവും വാണിജ്യപരവുമായ എന്തുകാര്യമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ആരാഞ്ഞു. വ്യാവസായിക രംഗത്തെ പ്രമുഖനായ അദാനിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടുള്ള മറ്റൊരു ചോദ്യവും പോസ്റ്റിലുണ്ട്.
“നിങ്ങളുടെ അടുത്ത ചങ്ങാതി എപ്പോഴാണ് ഈ കളിയിലേക്ക് പ്രവേശിക്കുന്നതെന്നും ടാറ്റയുടെ ഏതെല്ലാം ഭാഗങ്ങളാണ് ചങ്ങാതിക്ക് ലഭിക്കാൻ പോകുന്നതെന്നും” അദ്ദേഹം ചോദിച്ചു. തുടർന്ന്, “നിങ്ങളുടെ മൂന്നോ നാലോ ചങ്ങാതിമാർ ഒഴികെ ഇന്ത്യയിലെ മറ്റുവ്യവസായികൾക്കെല്ലാം നിങ്ങളെയെല്ലാം ഇതിനകം തന്നെ വെറുപ്പാണെന്നും അവരെ പ്രകോപിപ്പിക്കാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും” രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
നേരത്തേ, ടാറ്റാ ഗ്രൂപ്പിനെ ക്രിമിനൽ ബുദ്ധിയോടെ തകർക്കുകയാണെന്നും ഇതിനുപിന്നിൽ കേന്ദ്രസർക്കാരാണെന്നും രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇന്ത്യയിലെ വ്യവസായരംഗത്തെ കളിപ്പാവകളാക്കി മാറ്റുകയാണെന്നും, രാജ്യത്തെ പ്രമുഖ വ്യവസായപ്രമുഖരിൽ ഒരാൾപോലും ഇതിനെതിരേ പ്രതികരിക്കാതെ നിശബ്ദരായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ, ഇതിനുപിന്നാലെ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തിയിരുന്നു. എല്ലാവിഷയങ്ങളെയും രാഷ്ട്രീയവൽക്കരിക്കുന്നത് രാഹുൽ ഗാന്ധി അവസാനിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ നിലപാട്.
വാണിജ്യപരവും നിയമപരവുമായ വിഷയങ്ങളെ കുറ്റകൃത്യമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ടാറ്റാ സൺസ് ബോർഡിലെ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് വിഷയം രാഷ്ട്രീയ ചർച്ചയായി മാറിയത്.
ടാറ്റാ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചതോടെയാണ് ബോർഡിൽ തർക്കം രൂക്ഷമായത്. ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റാ ഈ പുനർനിയമനത്തെ പരസ്യമായി ചോദ്യംചെയ്തു.
ചന്ദ്രശേഖരനെ വീണ്ടും നിയമിക്കാനുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ടാറ്റാ സൺസ് കമ്പനി സെക്രട്ടറിക്ക് ഔദ്യോഗിക കത്തും നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തിൽ രാഷ്ട്രീയ വാക്പോരുകൾ ശക്തമായത്.
എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം താഴെ പറയുന്നതാണ്:
“Dear Mrs. Sitarama,
1.Which “legal and commercial matter” required Tata Trusts and Tata Sons to be hosted at Amit Shah’s residence?
2.When is crony number 1 going to appear in the game and which pieces of Tata is he going to get?
Finally, all India’s businesses except 3-4 of your cronies, already hate all of you and don’t need any incitement.
— Rahul Gandhi (@RahulGandhi) October 28, 2026″
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

