കേരളത്തിലെ ഏറ്റവും വലിയ വ്യവസായ സംഗമത്തിന് ഇന്ന് കൊച്ചി വേദിയാകും. ഹോട്ടൽ ക്രൗൺ പ്ലാസയിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങ് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്.കല്യാണരാമൻ ഉദ്ഘാടനം ചെയ്യും.
ഭാവിയിൽ മികച്ച വളർച്ച പ്രതീക്ഷിക്കാവുന്ന മേഖലകളെക്കുറിച്ച് മാർസിലസ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും ചീഫ് ഇൻവെസ്റ്റിങ് ഓഫിസറുമായ സൗരഭ് മുഖർജി മുഖ്യപ്രഭാഷണം നിർവഹിക്കും. നബാർഡ് ചെയർമാൻ ഡോ.ഷാജി കൃഷ്ണൻ, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് എംഡി തോമസ് ജോൺ, വിഎസ്ടി ടില്ലേഴ്സ് സിഇഒ ആന്റണി ചെറുകര, മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ.മത്തായി, സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസ് സിഇഒ മനോജ് രവി, ഹോംസ് ഇക്വിറ്റീസ് പ്രിൻസിപ്പൽ ഓഫിസർ സജി മാത്യൂസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ തങ്ങളുടെ അനുഭവസമ്പത്തും അറിവുകളും പങ്കുവെച്ച് സംസാരിക്കും.
സമാപനച്ചടങ്ങിൽ ഫെഡറൽ ബാങ്ക് ചെയർമാൻ ഏലിയാസ് ജോർജ് “കേരളത്തിന്റെ അടിസ്ഥനസൗകര്യവികസനം– വളർച്ചയും വെല്ലുവിളികളും” എന്ന വിഷയത്തിൽ സംസാരിക്കുന്നതാണ്. ഈ വർഷത്തെ സമ്മിറ്റിന്റെ പ്രധാന ആകർഷണം പുതുതലമുറയിൽ നിന്നുള്ള മലയാളി സംരംഭകരുടെ സാന്നിധ്യമാണ്.
റിവർ മൊബിലിറ്റിയുടെ സഹസ്ഥാപകൻ അരവിന്ദ് മണി, പ്രിവലന്റ് എഐ സഹസ്ഥാപകൻ അരുൺ രാജ്, എൽ സോൾ പവർ സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ ടിൻസു മാത്യു എന്നിവർ വിവിധ സെഷനുകളിൽ സംബന്ധിച്ച് സംസാരിക്കും. കൂടാതെ, കിങ്സ് മറീൻ പ്രോഡക്ട്സിന്റെ ജോർഡൻ, ഫൈബർവേൾഡ് ഡയറക്ടർ നീന റോബി, കേരളാ ഏയ്ഞ്ചൽ നെറ്റ്വർക് പ്രതിനിധി രാഹുൽ മാമൻ ഏബ്രഹാം, ഫെമിസേഫിന്റെ നൗറീൻ ഐഷ, ക്രാവ് പ്രതിനിധി റമീസ് അലി തുടങ്ങിയ യുവസംരംഭകരും സമ്മേളനത്തിൽ പങ്കെടുക്കും.
മുത്തൂറ്റ് എംക്രെഡ് ആണ് ഈ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർ. സുപ്ര പസിഫിക് പവേഡ് ബൈ സ്പോൺസറും, നബാർഡ്, ഹോംസ് ഇക്വിറ്റീസ് എന്നിവർ അസോഷ്യേറ്റ് സ്പോൺസർമാരുമാണ്.
മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

