കോഴിക്കോട് ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎ ഹിസ്റ്ററി പരീക്ഷയിലാണ് ഗുരുതരമായ വീഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട
അഞ്ചാം സെമസ്റ്ററിലെ ചോദ്യങ്ങൾക്ക് പകരം നൽകിയത് ആറാം സെമസ്റ്ററിലെ ചോദ്യങ്ങളായിരുന്നു. ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിരുന്ന മുഴുവൻ ചോദ്യങ്ങളും അതായത് ആകെ 20 ചോദ്യങ്ങളും പൂർണ്ണമായി മാറി നൽകിയതോടെ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിലായി.
എന്നാൽ, സർവകലാശാലാ അധികൃതർ ഇത്തരമൊരു ഗുരുതര വീഴ്ച ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സംഭവത്തിൽ വിദ്യാർത്ഥി സംഘടനകളും രക്ഷിതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

