തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ചതിന് പിന്നാലെ, ഖത്തറിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ രംഗത്ത്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് അറബ് പാർട്ടി നേതാക്കൾ ഖത്തർ സന്ദർശനം നടത്തിയെന്നും, ഈ യാത്രയുടെ ഉദ്ദേശ്യമെന്താണെന്നും ചൂണ്ടിക്കാണിച്ചാണ് ഇസ്രയേലിലെ ഉന്നത നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടതായും അറബ് പാർട്ടികൾ ഫലം തട്ടിയെടുത്തതായും വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുൻപ് തന്നെ നെതന്യാഹു ആരോപണമുന്നയിച്ചിരുന്നു. പ്രധാനമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ മകൻ യെയർ നെതന്യാഹു ഉൾപ്പെടെയുള്ളവരും കടുത്ത പ്രചാരണങ്ങളുമായി മുന്നിലുണ്ട്.
അറബ് പാർട്ടി നേതാവായ അഹ്മദ് തൈബി തെരഞ്ഞെടുപ്പിന് നാല് ദിവസം മുൻപ് ഖത്തർ സന്ദർശിച്ചിരുന്നുവെന്നാണ് ഇസ്രയേൽ പക്ഷത്തിന്റെ പ്രധാന വാദം. എന്നാൽ, ഇസ്രയേൽ നേതാക്കളുടെ ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് ഖത്തർ ശക്തമായ പ്രതിരോധവുമായി രംഗത്തെത്തി.
ഇസ്രയേൽ തെരഞ്ഞെടുപ്പിൽ യാതൊരുവിധ ഇടപെടലുകളും നടത്തിയിട്ടില്ലെന്നും സാമ്പത്തിക സഹായം നൽകിയിട്ടില്ലെന്നും ഖത്തർ വ്യക്തമാക്കി. ഖത്തറിനെതിരെ ബോധപൂർവ്വമായ വ്യാജ പ്രചാരണമാണ് നടത്തുന്നതെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ ഡോ.
മാജിദ് അൻസാരി വ്യക്തമാക്കി. ഇസ്രയേൽ നേതാക്കളുടെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രചാരണങ്ങൾ വിഡ്ഢിത്തവും അതീവ അപകടകരവുമാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ഇത്തരം വ്യാജ പ്രചാരണങ്ങൾക്കൊന്നും തന്നെ മേഖലയിലെ സമാധാന ദൗത്യങ്ങളിൽ നിന്ന് ഖത്തറിനെ പിന്തിരിപ്പിക്കാനാകില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതിനിടെ, ഗൾഫ് മേഖലയിൽ സംഘർഷങ്ങൾ വീണ്ടും തലപൊക്കുന്നതിനെതിരെ ആശങ്ക രേഖപ്പെടുത്തി യുഎഇയും രംഗത്തെത്തിയിട്ടുണ്ട്.
മേഖലയിൽ സംഘർഷം ഇനിയും വ്യാപ്തി പ്രാപിക്കരുതെന്നും നിലവിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാവൂ എന്നും യുഎഇ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. എല്ലാ കക്ഷികളും സംയമനവും വിവേകവും പാലിക്കണമെന്നും, ഈ ഘട്ടത്തിൽ മേഖലയ്ക്ക് ആവശ്യം സമാധാനവും വികസനവുമാണെന്നും യുഎഇ ഓർമ്മിപ്പിച്ചു.
ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനീത നീക്കങ്ങളെക്കുറിച്ചുള്ള സൂചനകൾ പുറത്തുവരുന്നതിനിടയിലാണ് യുഎഇയുടെ ഈ നിർണായക പ്രതികരണം വന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

