ഡല്‍ഹി: സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. വിജിലന്‍സ് എഫ്ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമർപ്പിച്ചിരിക്കുന്നത്.
മുന്‍മന്ത്രി മുഹമ്മദ് റിയാസും വീണ ടി-യും നല്കിയ ഹര്‍ജികളും പ്രത്യേക അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കുന്നതാണ്. ജസ്റ്റിസ് ജോയ് മല്യ ബാഗ്ച്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹര്‍ജികൾ പരിഗണിക്കുന്നത്.
കേസില്‍ ഇതിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, നിര്‍ബന്ധിത നടപടിയുടെ ഭീഷണിയുണ്ടെന്നും പിണറായി വിജയന്റെ അഭിഭാഷകന് കഴിഞ്ഞ തവണ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. മാസപ്പടി ഇടപാടില്‍, കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് അനുമതി തേടിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു.
തുടർന്നുള്ള നിയമനടപടിയുടെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് സുപ്രിംകോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിണറായി വിജയന് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നത് വരെ ഹാജരാകേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്നത്തെ കോടതിയുടെ തീരുമാനം ചോദ്യം ചെയ്യലില്‍ അദ്ദേഹം ഹാജരാകുമോ എന്ന കാര്യത്തില്‍ അതിീവ നിര്‍ണായകമാകും.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രതികളുടെ വാദം കേള്‍ക്കേണ്ടതില്ലെന്നും, അതുകൊണ്ട് നിയമപരമായ അവകാശങ്ങളുടെ ലംഘനം സംഭവിക്കുന്നില്ലെന്നുമായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. കൂടാതെ, മതിയായ തെളിവുകളുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണം നിര്‍ബന്ധമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

