പനാജിയിൽ കാസിനോ ഉടമയ്ക്ക് നേരെ അജ്ഞാതരുടെ വെടിവയ്പ്പ്. കർണാടക സ്വദേശിയായ കാസിനോ ഡയറക്ടർക്ക് നേരെയാണ് ആക്രമണ നടന്നത്.
ഈ ആക്രമണത്തില്‍ കർണാടക സ്വദേശിയായ ശ്രീനിവാസ് നായക് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പനാജിയിലെ നിയോ മജസ്റ്റിക് ഹോട്ടലിന് സമീപത്താണ് ഈ സംഭവം നടന്നത്.
ശ്രീനിവാസ് നായക് ഓഫീസിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറാൻ ശ്രമിക്കവേയാണ് ആക്രമണം ഉണ്ടായത്. അവിടെ കാത്തുനിന്ന രണ്ട് അക്രമികൾ ഇയാൾക്ക് നേരെ 3 റൗണ്ട് വെടിയുതിർക്കുകയായിരുന്നു.
ആക്രമണം നടന്നയുടൻ ശ്രീനിവാസ് നായക് ഹോട്ടൽ ലോബിയിലേക്ക് പിന്മാറുകയും, ഒപ്പമുണ്ടായിരുന്ന അംഗരക്ഷകർ അക്രമികൾക്ക് നേരെ തിരിച്ച് വെടിയുതിർക്കുകയും ചെയ്തു. തുടർന്ന് അക്രമികൾ സമീപത്തെ ദേശീയപാത മുറിച്ചുകടന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
വെടിവയ്പ്പിന്റെയും അക്രമികൾ രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ബിസിനസ് തർക്കങ്ങളാണ് ഈ സംഭവത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

