റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വൽപ്പനയ്ക്ക് (ഐപിഒ) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ലഭിച്ചു. രാജ്യത്തെ കോർപ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പബ്ലിക് ഇഷ്യൂകളിൽ ഒന്നായി ഇത് മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏകദേശം 35,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഓഹരി വിപണിയിൽ പ്രവേശനം ഉണ്ടാകുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
ഐപിഒയുടെ പ്രത്യേകതകൾ പരിശോധിക്കുമ്പോൾ, നിലവിലുള്ള പ്രൊമോട്ടർമാർ തങ്ങളുടെ ഓഹരികൾ വിൽക്കുന്ന ‘ഓഫർ ഫോർ സെയിൽ’ രീതി ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം, പൂർണ്ണമായും പുതിയ ഓഹരികളാണ് കമ്പനി വിപണിയിലേക്ക് പുറത്തിറക്കുന്നത്.
ഇതിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും നേരിട്ട് കമ്പനിയുടെ വളർച്ചയ്ക്കായി ഉപയോഗിക്കാൻ സാധിക്കും. മുഖവില 10 രൂപ വീതമുള്ള 27 കോടി ഓഹരികളാണ് പ്രാരംഘ ഘട്ടത്തിൽ വൽപ്പനയ്ക്ക് വെക്കുന്നത്.
എൽഐസി, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ റെക്കോർഡുകളും, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിർദ്ദിഷ്ട 30,000 കോടി രൂപയുടെ ഐപിഒയും പിന്തള്ളിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ എന്ന നേട്ടം ജിയോ സ്വന്തമാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.
പ്രാരംഭ ചർച്ചകളിൽ തന്നെ പെൻഷൻ ഫണ്ടുകൾ, സോവറിൻ വെൽത്ത് ഫണ്ടുകൾ തുടങ്ങിയ പ്രമുഖ ആഗോള നിക്ഷേപകർ ജിയോയുടെ ഓഹരികളിൽ വലിയ തോതിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ മോർഗൻ സ്റ്റാൻലി, സിറ്റി റിസർച്ച് എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം ജിയോ പ്ലാറ്റ്ഫോംസിന്റെ മൊത്തത്തിലുള്ള മൂല്യം ഏകദേശം 133 ബില്യൺ ഡോളർ വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

