ബിഗ് ബോസ് മലയാളം പരമ്പര അതിന്റെ പതിനഞ്ചാമത്തെ എപ്പിസോഡിലേക്ക് കടക്കുമ്പോൾ മത്സരരംഗം കൂടുതൽ ആവേശകരമാകുന്നു. പുതിയ എപ്പിസോഡിൽ വിശിഷ്ടാതിഥികളായി കുട്ടി അഖിലും സുചിത്ര നായരുമാണ് ഷോയിലെത്തിയത്.
തുടക്കത്തിൽ തന്നെ ഒരു പെനാൽട്ടി ചെയർ അവതരിപ്പിച്ചു കൊണ്ടാണ് റനീഷ രംഗത്തെത്തിയത്. കഴിഞ്ഞ ടാസ്കിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയെ 1, 2, 3 സ്ഥാനങ്ങളിലെത്തിയവർ ചേർന്ന് തിരഞ്ഞെടുക്കുന്നതാണ് ഈ ചെയറിന്റെ പ്രത്യേകത.
ഈ പെനാൽട്ടി ചെയറിൽ ഇരിക്കേണ്ടി വരുന്നയാൾക്ക് എപ്പിസോഡിൽ സ്ക്രീൻ പ്രസൻസ് ഉണ്ടാകില്ല എന്നതും പ്രേക്ഷക വോട്ടിനെ ബാധിച്ചേക്കാം എന്നതും വലിയ വെല്ലുവിളിയാണ്. ഇന്നത്തെ എപ്പിസോഡിൽ ഈ ശിക്ഷാ നടപടി നേരിടേണ്ടി വന്നത് ഷിജിനാണ്.
അതിനാൽ തന്നെ ഇന്നത്തെ ടാസ്കുകളിലോ മറ്റ് പ്രവർത്തനങ്ങളിലോ പങ്കെടുക്കാൻ ഷിജിന് സാധിച്ചില്ല. തുടർന്ന് മത്സരാർത്ഥികളുടെ പ്രകടനങ്ങൾക്കായുള്ള സമയമായിരുന്നു.
പാട്ടുമായി സോനയും, ഡാൻസുമായി രാകേഷും, മിമിക്രിയുമായി ഷാമോനും തങ്ങളുടെ പ്രതിഭകൾ കാഴ്ചവെച്ചു. ഇതിൽ മികച്ച പ്രകടനത്തിനുള്ള അംഗീകാരം സ്വന്തമാക്കിയത് രാകേഷാണ്.
അതിഥിയായി എത്തിയ സുചിത്ര നായർ രാകേഷിനൊപ്പം ചുവടുവെച്ചത് ഏറെ ശ്രദ്ധ ആകർഷിച്ചു. തുടർന്ന് നടന്ന പ്രധാന ടാസ്ക് ഏറെ കൗതുകം നിറഞ്ഞതായിരുന്നു.
മത്സരാർത്ഥികളെല്ലാം വട്ടത്തിൽ ഇരിക്കുകയും അവരുടെ ടേബിളുകളിൽ കാലാളുകളെയും നടുവിലായി ഒരു വലിയ രാജാവിനെയും സജ്ജീകരിച്ചിരുന്നു. കണ്ണ് മൂടിക്കെട്ടിയ ശേഷം റനീഷ നറുക്കെടുക്കുന്ന പേരുള്ള മത്സരാർത്ഥി മറ്റൊരു മത്സരാർത്ഥിക്ക് ചെക്ക് വെക്കേണ്ടതുണ്ട്.
ആരുടെ ടേബിളിലാണോ രാജാവുള്ളത് അവർ തനിക്ക് ചെക്ക് വെച്ചത് ആരാണെന്ന് കണ്ടെത്തണം. ശരിയുത്തരം നൽകിയാൽ തുടരാം, തെറ്റിയാൽ പുറത്താകാം.
ഈ മത്സരത്തിന്റെ അവസാന ഘട്ടത്തിലെത്തിയ മൂന്ന് പേർ എൽദോ, താഷി, ശ്യാം എന്നിവരാണ്. അവസാന പോരാട്ടത്തിൽ ശ്യാം പുറത്താകുകയും എൽദോയും, താഷിയും വിജയികളായി മാറുകയും ചെയ്തു.
ടാസ്കിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് താഷിയാണ്. രണ്ട് തവണ സഹമത്സരാർത്ഥികൾ നൽകിയ ചെക്ക് കൃത്യമായി കണ്ടെത്താൻ താഷിക്ക് സാധിച്ചു.
മാത്രമല്ല, താൻ മറ്റൊരാൾക്ക് ചെക്ക് വെച്ചപ്പോൾ അത് താഷിയാണ് ചെയ്തതെന്ന് കണ്ടെത്താൻ എതിരാളിക്കും കഴിഞ്ഞില്ല. ഈ മികവിലൂടെ ഇത്തവണത്തെ ഇൻഫിനിറ്റി പെൻഡന്റ് താഷി കരസ്ഥമാക്കി.
വിജയിയായ എൽദോയ്ക്ക് ജഡ്ജസ് ഒരു പ്രത്യേക സൂപ്പർ പവർ നൽകുകയുണ്ടായി. അടുത്ത എപ്പിസോഡിൽ പെനാൽട്ടി ചെയറിൽ ഇരിക്കേണ്ടത് ആരാണെന്ന് തീരുമാനിക്കാനുള്ള അധികാരമായിരുന്നു അത്.
വളരെ തന്ത്രപരമായി ആലോചിച്ച് സോനയെയാണ് എൽദോ പെനാൽട്ടി ചെയറിലേക്ക് തിരഞ്ഞെടുത്തത്. എലിമിനേഷൻ ഇല്ലാത്ത ഈ എപ്പിസോഡ് പ്രേക്ഷകർക്ക് വലിയ വിരുന്നാണ് നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

