സാങ്കേതികലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ അപ്ഡേറ്റുകളുമായി ഗൂഗിൾ തങ്ങളുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പതിപ്പ് പുറത്തിറക്കി. ആൻഡ്രോയിഡ് 17 ക്യു.പി.ആർ2 ബീറ്റ 4 ആണ് ഇപ്പോൾ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നത്.
പുതിയ പതിപ്പിൽ സ്റ്റാറ്റസ് ബാർ കസ്റ്റമൈസേഷൻ അടക്കമുള്ള നിരവധി പ്രധാന സവിശേഷതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രമീകരണങ്ങൾ കൂടുതൽ വ്യക്തിഗതമാക്കുന്നതിന്റെ ഭാഗമായി, സെറ്റിങ്സ്, സിസ്റ്റം, സ്റ്റാറ്റസ് ബാർ എന്നീ ഓപ്ഷനുകൾ വഴി ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താൻ സാധിക്കും.
മ്യൂട്ട്, വൈബ്രേറ്റ് മോഡുകളിൽ സ്റ്റാറ്റസ് ബാർ ഐക്കണുകൾ മറച്ചുപിടിക്കാനും നോട്ടിഫിക്കേഷനുകൾ ക്രമീകരിക്കാനും പുതിയ അപ്ഡേറ്റിലൂടെ സാധിക്കും. കൂടാതെ, പിക്സൽ 8, പിക്സൽ 9, പിക്സൽ 10 ഡിവൈസുകൾക്കായി പുതിയ കേർണലും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് ഫോണിന്റെ ബാറ്ററിയുടെ ആയുസ്സും മൊത്തത്തിലുള്ള പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പുതിയ ബീറ്റ പതിപ്പോടെ ആൻഡ്രോയിഡ് 17 ക്യു.പി.ആർ2 പ്ലാറ്റ്ഫോം സ്റ്റെബിലിറ്റി ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
അതിനാൽ ഡെവലപ്പർമാർക്ക് ഭാവിയിലെ ആപ്പ് അപ്ഡേറ്റുകളും ടെസ്റ്റിംഗുകളും ഇതിനനുസരിച്ച് മുൻകൂട്ടി നടത്താൻ സാധിക്കും. ഡിവൈസ് ചൂടായി പെട്ടെന്ന് ഓഫായിപ്പോകുന്ന പ്രശ്നം, ബാർകോഡ് ലെവൽ പരിമിതികൾ, ബ്ലൂടൂത്ത് ഓഡിയോ കണക്റ്റിവിറ്റി തകരാറുകൾ, ഫേസ് അൺലോക്ക് പരാജയപ്പെടുമ്പോൾ പിൻ നൽകേണ്ടി വരുന്ന പ്രശ്നം തുടങ്ങി നിരവധി ബഗുകളാണ് ഈ പുതിയ അപ്ഡേറ്റിലൂടെ പരിഹരിച്ചിരിക്കുന്നത്.
ആൻഡ്രോയിഡ് ബീറ്റ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ള പിക്സൽ ഡിവൈസുകളിൽ ഈ ഒ.ടി.എ അപ്ഡേറ്റ് ലഭ്യമായിതുടങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

