പ്രമുഖ ചലച്ചിത്ര താരം ആമിർ ഖാന്റെ അനന്തരവനും നടനുമായ ഇമ്രാൻ ഖാൻ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് മുംബൈ പൊലീസ്. മുംബൈയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് ഈ നടപടി.
ഒക്ടോബർ 10-ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് നടൻ പങ്കാളിയായത്. നടന്റെ പങ്കാളിയായ നടി ലേഖയും ബന്ധു സെയ്ൻ മരീ ഖാനും അദ്ദേഹത്തോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
പ്രക്ഷോഭത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. എന്നാൽ പൂർണ്ണ ഇന്ത്യൻ പൗരത്വമില്ലാത്തതിനാൽ, ഇന്ത്യൻ പൗരനല്ലാതിരുന്നിട്ടും പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടി കുടിയേറ്റ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇമ്രാൻ ഖാനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.
അദ്ദേഹത്തിന് യുഎസ് പൗരത്വവും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ രാജ്യം വിട്ടുപോകുന്നതിനായി ഒക്ടോബർ 28 വരെയാണ് ഇമ്രാൻ ഖാന് അധികൃതർ സമയം അനുവദിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

