ആലപ്പുഴ ജില്ലയിലെ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ബിജെപി ഭരണത്തിന് തിരിച്ചടി. പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണ നൽകിയതോടെ പ്രമേയം പാസാകുകയും, തുടർന്ന് ബിജെപി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താകുകയും ചെയ്തു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആകെ 19 സീറ്റുകൾ ഉള്ളതിൽ ബിജെപിക്കും കോൺഗ്രസിനും 7 സീറ്റുകൾ വീതമാണ് ലഭിച്ചത്. സിപിഎമ്മിന് 5 സീറ്റുകളുമാണ് ലഭിച്ചിരുന്നത്.
തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ബിജെപി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നേടിയത് പഞ്ചായത്തിൽ ഭരണം പിടിച്ചത്. ഈ വർഷം ഓഗസ്റ്റ് ആദ്യം തന്നെ കോൺഗ്രസ് അംഗങ്ങൾ അവിശ്വാസ പ്രമേയ അവതരണത്തിനായി ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർക്ക് ഔദ്യോഗികമായി നോട്ടിസ് നൽകിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ നടപടികൾ ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയവും ചർച്ചയ്ക്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

