കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ. ചെറുവണ്ണൂർ നല്ലളം സ്വദേശി പേരൂർ പറമ്പ് വീട്ടിൽ മൂസക്കോയ (62) ആണ് നല്ലളം പൊലീസിന്റെ പിടിയിലായത്.
13 വയസ്സ് മാത്രം പ്രായമുള്ള ആൺകുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ട് പോയി പൂളക്കടവ് പാലത്തിന് സമീപത്ത് നിർത്തിയിട്ട പ്രതിയുടെ കാറിൽ വച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ആൺകുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.
നല്ലളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ആനന്ദ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ രാജീവ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സനത്റാം, രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫിസർ അരവിന്ദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി വിട്ടയച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

