സംസ്ഥാനത്ത് ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) ഉദ്യോഗസ്ഥരെ പ്രതികളാക്കി അന്വേഷണ സംഘം പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തു. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുകളിലാണ് അന്വേഷണ സംഘത്തിന്റെ ഈ നിർണായക നടപടി.
ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും, ഇതിന്റെ ഫലമായി അർഹതപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അർഹമായ റാങ്ക് നഷ്ടപ്പെട്ടതായും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.ആസൂത്രണ ബോർഡിലേക്കുള്ള നിയമന പരീക്ഷയിലാണ് വ്യാപകമായ കൃത്രിമം നടന്നിരിക്കുന്നത്.
അർഹതയില്ലാത്ത വ്യക്തിക്ക് അനധികൃതമായി റാങ്ക് ലഭിച്ചുവെന്നും, ഇതിനായി ഉദ്യോഗസ്ഥർ തങ്ങൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ചുമതലകൾ ബോധപൂർവ്വം ലംഘിച്ചുവെന്നും ഔദ്യോഗിക രേഖകളിൽ പറയുന്നു. ഈ ക്രമക്കേട് മൂലം പരാതിക്കാരന് മാത്രം 58 മാർക്കാണ് നഷ്ടമായിട്ടുള്ളത്.
യഥാർത്ഥത്തിൽ ലഭിക്കേണ്ടിയിരുന്ന ഉത്തരങ്ങൾ കൃത്യമായി വിലയിരുത്താൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

