കരീലക്കുളങ്ങരയിൽ വെച്ച് പൂർവ സൈനിക സംഘർഷ സമിതിയുടെ ആലപ്പുഴ ജില്ലാ വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു.അമർനാഥ് ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങ് എലെമെക്സ് മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വിമുക്ത ഭടനും മാനേജിംഗ് ഡയറക്ടറുമായ കെ ഡി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് ജി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
കാർത്തികപ്പള്ളി താലൂക്കിൽ കേന്ദ്രമന്ത്രാലയം പുതിയതായി ഒരു സിഎസ്ഡി കാന്റീൻ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം യോഗത്തിൽ അറിയിച്ചു. തുടർന്ന് എലെമെക്സ് മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് വ്യക്തമാക്കി ജില്ലാ ട്രഷറർ കെ സുധാകരൻ ഒരു പ്രമേയം അവതരിപ്പിച്ചു.
ഈ പ്രമേയം സംഘടന ഐക്യകണ്ഠേന അംഗീകരിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജോർജ് എൻ ടി, ജനറൽ സെക്രട്ടറി ബാലചന്ദ്രൻ കീർത്തിയിൽ, രക്ഷാധികാരി ജി യേശോധരൻ, ജില്ലാ സെക്രട്ടറി ജി സെൽവം, ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ അക്ഷര, ജോർജ് വെട്ടുകാട്ടിൽ, കെ ആർ ശിവദാസൻ, ആർ ചന്ദ്രൻ, പ്രഭാകരൻ പീ തുടങ്ങിയവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

