കലാകാരന്മാർക്ക് അവരുടെ സർഗാത്മക പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ആവശ്യമായ വേദികളും സാമ്പത്തിക സഹായങ്ങളും കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ ലഭ്യമാക്കുമെന്ന് നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ വ്യക്തമാക്കി.
ലളിതകലാ അക്കാദമി ഗാലറിയിൽ സംഘടിപ്പിച്ച ‘വിഷ്വൽ ജേർണി’ വാട്ടർകളർ ചിത്രങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത നോവലിസ്റ്റ് രവിവർമ തമ്പുരാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാൻ ടി.ആർ. ഉദയകുമാർ, കെ.എസ്.എസ്.
സ്കൂൾ ഓഫ് ആർട്സ് ഡയറക്ടർ സി.സി. അശോകൻ, കോട്ടയം ആർട്ട് ഫൗണ്ടേഷൻ സെക്രട്ടറി മിനി ശർമ, ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ വൈസ് പ്രിൻസിപ്പൽ തോമസ് ജോസഫ്, ആർടിസ്റ്റ് ബേബി മണ്ണത്തൂർ, ചിത്രകാരി ഗ്രേസി ഫിലിപ്പ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി.
പ്രസിദ്ധമായ ഈ ചിത്രപ്രദർശനം വരുന്ന 16-ാം തീയതിയോടെ സമാപിക്കും. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ ചിത്രകാരന്മാരായ അനിൽ കെ.വി, ബേബി മണ്ണത്തൂർ, സി.പി.
സാബു, ചന്ദ്ര പ്രശാന്ത്, ഗോപി സംക്രമണം, ഗ്രേസി ഫിലിപ്പ്, മധുസൂദനൻ വി.വി, മനോജ് തോപ്പിൽ, മായാ വാരിയർ, പ്രേംദാസ് പത്തനംതിട്ട, പുഷ്പാ പിള്ള, രഘു ശ്രീധർ, സീമ നടരാജൻ, ശിവദാസൻ കെ.സി, ശ്രീശുഭ സുരേഷ്, സുനിൽ കെ.ജി, സുരേഷ്ബാബു ഡി, തിലകൻ, ഉഷാകുമാരി എന്നിവരാണ് ഇത്തവണത്തെ പ്രദർശനത്തിൽ തങ്ങളുടെ കലാവിഷ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

