കൊല്ലം: എയർഫോഴ്സ് അസോസിയേഷൻ (എഎഫ്എ) കേരള ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷവും മുതിർന്ന എയർ വെറ്ററൻമാരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. ആക്കുളം എസ്എസി, ഐഎഎഫ് കോംപ്ലക്സിലെ ട്രാവൻകൂർ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി നടന്നത്.
എഎഫ്എ കൊല്ലം ചാപ്റ്ററിനെ പ്രതിനിധീകരിച്ച് നിരവധി എയർ വെറ്ററൻമാർ കുടുംബസമേതം ഈ സംഗമത്തിൽ പങ്കാളികളായി. ചാപ്റ്റർ സെക്രട്ടറി എയർ വെറ്ററൻ ടി.
ഹരികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു കൊല്ലം ചാപ്റ്ററിന്റെ സജീവ സാന്നിധ്യം ചടങ്ങിൽ ഉറപ്പാക്കിയത്. എയർ മാർഷൽ ജസ്വീർ സിങ് മാൻ (എവിഎസ്എം, വിഎം, എഒസി-ഇൻ-സി, എസ്എസി) ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എയർ മാർഷൽ ഐ.പി.വിപിൻ (എവിഎസ്എം, വിഎം റിട്ട.) അധ്യക്ഷത വഹിച്ചു. ചടണ്ണിന്റെ പ്രാരംഭത്തിൽ എയർ മാർഷൽ എസ്.രാമകൃഷ്ണൻ (എവിഎസ്എം, വിഎസ്എം റിട്ട.) ഏവർക്കും സ്വാഗതം ആശംസിച്ചു സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി 80 വയസ്സും 90 വയസ്സും പിന്നിട്ട മുതിർന്ന എയർ വെറ്ററൻമാരെ ആദരിച്ചു.
കൂടാതെ അക്കാദമിക്, കായിക രംഗങ്ങളിൽ മികവ് തെളിയിച്ച വ്യക്തികളെയും ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും സംഗീത പരിപാടികളും അരങ്ങേറി.
ചടങ്ങിന്റെ സമാപ്തിയിൽ പരമ്പരാഗത രീതിയിൽ ഓണസദ്യയും ഒരുക്കിയിരുന്നു. എയർ ഫോഴ്സ് അസോസിയേഷൻ കൊല്ലം ചാപ്റ്ററിന്റെ ഭാരവാഹികളായ വൈസ് പ്രസിഡന്റ് ഡോ.
(അഡ്വ.) അനിൽ പിള്ള, ട്രഷറർ ബിജു വിജയരാജൻ എന്നിവരും ചടങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

